ചൂരല്‍മല: വയനാട്ടില്‍ ജനവാസമേഖലയില്‍ ഇന്നലെ രാത്രിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു കുട്ടി ഉള്‍പ്പെടെ അഞ്ചുമരണം. ഗുരുതര സാഹചര്യമാണ് ഉള്ളതെന്ന് റിപ്പോര്‍ട്ട് അനേകം വീടുകള്‍ തകരുകയും വാഹനങ്ങള്‍ അടക്കം വ്യാപകനാശനഷ്ടം ഉണ്ടാകുകയും ചെയ്തു. മേപ്പാടി ചൂരല്‍മല പ്രദേശത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ചൂരല്‍മല പാലം തകര്‍ന്നതോടെ പ്രദേശം ഒറ്റപ്പെട്ടു.
കനത്തമഴയില്‍ പുലര്‍ച്ചെ ഒരുമണിക്കും നാലുമണിക്കും ഇടയില്‍ ആള്‍ക്കാര്‍ നല്ല ഉറക്കത്തിലായിരുന്ന സമയത്തായിരുന്നു ഉരുള്‍പൊട്ടല്‍ ഉണ്ടായത്. വലിയ ജനവാസമേഖലയിലാണ് ഉരുള്‍പൊട്ടല്‍. പ്രദേശത്ത് 200 ലധികം വീടുകള്‍ ഉണ്ടായിരുന്നതായിട്ടാണ് വിവരം. വെള്ളാര്‍മല സ്കൂള്‍ അടക്കം മുങ്ങി. 20 ലേറെ പേരെ കാണാതായതായിട്ടാണ് വിവരം.മുണ്ടക്കൈ - അട്ടമല പ്രദേശത്ത് നിന്നുമാണ് മലയിടിഞ്ഞ് താഴേയ്ക്ക് വന്നത്. വെള്ളവും മണ്ണം ചെളിയും കല്ലുകളും കുത്തിയൊലിച്ച് എത്തുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയാത്ത വിധം പ്രദേശം ഒറ്റപ്പെട്ടു. താല്‍ക്കാലിക പാലം നിര്‍മ്മിച്ച് ആള്‍ക്കാരെ സാഹസീകമായി രക്ഷപ്പെടുത്തുകയാണ്. പ്രദേശത്ത് ഇടവിട്ട് പെയ്യുന്ന മഴ രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നുണ്ട്.
ഇതുവരെ അഞ്ചുപേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കാം. അനേകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നാട്ടുകാരും ഫയര്‍ഫോഴ്സും പോലീസുമൊക്കെ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയാത്തവിധം പ്രദേശം ഒറ്റപ്പെട്ടിരിക്കുകയാണ്. നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. കോഴിക്കോട് നിന്നുള്ള എന്‍ഡിആര്‍എഫ് സംഘം വയനാട്ടിലേക്ക് തിരിച്ചു. സൈന്യവും രക്ഷാപ്രവര്‍ത്തനത്തിനായി എത്തും. രണ്ടു ഹെലികോപ്ടറുകള്‍ വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. പലരെയും കാണാനുണ്ടെന്നാണ് രക്ഷപ്പെട്ടവര്‍ പറയുന്നത്.
കുടുങ്ങിക്കിടക്കുന്നവരെ എയര്‍ലിഫ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നു. എന്‍ഡിആര്‍എഫും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. ജെസിബി ഉപയോഗിച്ച് മണ്ണും ചെളിയും നീക്കുകയാണ്. ആളുകള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായിട്ടാണ് വിവരം. അതേസമയം എത്രപേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ടെന്ന് വ്യക്തമല്ല. അഞ്ചു മൃതദേഹങ്ങളാണ് ഇതുവെര കണ്ടെത്തിയത്. വെള്ളാര്‍മലയില്‍ കടകള്‍ ഒലിച്ചുപോയി. ചൂരല്‍മല അങ്ങാടിയുടെ ഒരു ഭാഗം തന്നെ ഒലിച്ചുപോയി. പുഴ ഗതിമാറി ഒഴുകുകയാണ്. പുലര്‍ച്ചെ രണ്ടുമണിയോടെ വലിയ ശബ്ദം കേട്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്ക്കരമാണ്.
വലിയ ദുരന്തമെന്നാണ് മന്ത്രി ഒ.കേളുവിന്റെ പ്രതികരണം. ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് റവന്യൂമന്ത്രി രാജന്‍ പ്രതികരിച്ചു. മന്ത്രിമാരായ ഒ. കേളുവും, രാജനും എകെ ശശീന്ദ്രനും വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഗുരുതരമായ സാഹചര്യമെന്ന് ടി. സിദ്ദിഖ് എംഎല്‍എ പ്രതികരിച്ചു. മന്ത്രിമാരെ സാഹചര്യം അറിയിച്ചിട്ടുണ്ട് എന്നും പറഞ്ഞു. കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.
/loading-logo.jpg
No comments:
Post a Comment