കൊല്ലം പള്ളിമുക്കിൽ ഗർഭിണിയായ കുതിരയെ ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ . കൊട്ടിയം പറക്കുളം സ്വദേശി അൽഅമീൻ ആണ് അറസ്റ്റിലായത്. ഇയാൾ മൂന്നോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. അതേസമയം മറ്റ് പ്രതികൾ ഒളിവിലാണെന്നും മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുന്നതായും ഇരവിപുരം പോലീസ് അറിയിച്ചു.
അക്രമികളില്‍ മൂന്നുപേരെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പോലീസ് തിരിച്ചറിഞ്ഞത്. ക്രിമിനൽ കേസുകളിൽ അടക്കം ഉൾപ്പെട്ടവർ ചേർന്നാണ് കുതിരയെ ആക്രമിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.
ഗര്‍ഭിണിയായ കുതിരയെ ഒരു സംഘം യുവാക്കള്‍ തെങ്ങില്‍ കെട്ടിയിട്ട് വളഞ്ഞിട്ട് തല്ലുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. കുതിരയുടെ ദേഹമാസകലം മുറിവേറ്റിരുന്നു
/loading-logo.jpg
No comments:
Post a Comment