തിരുവനന്തപുരം: തദ്ദേശത്തിലെ ഉപതെരഞ്ഞെടുപ്പ് കേരളത്തില്‍ എല്ലാ രാഷ്‌ട്രീയ മുന്നണികള്‍ക്കും നിര്‍ണായകം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള മലയാളിയുടെ രാഷ്‌ട്രീയ മനസ് അനുകൂലമാക്കാന്‍ മുന്നണികള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടമാണ്. വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ 49 തദ്ദേശ സ്‌ഥാപനങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് 30 ന് നടക്കും. വോട്ടെണ്ണല്‍ 31ന്.
18 ലോക്‌സഭ മണ്‌ഡലങ്ങളില്‍ നേടിയ വിജയം ആവര്‍ത്തിക്കാന്‍ യു.ഡി.എഫും ഓരോ സീറ്റില്‍ ജയം നേടിയ എല്‍.ഡി.എഫിനും ബി.ജെ.പി മുന്നണിക്കും ഫലം നിര്‍ണായകമാണ്. ദേശീയ രാഷ്‌ട്രീയത്തിനപ്പുറമുള്ള ഘടകങ്ങള്‍ ലോക്‌സഭാ ഫലത്തില്‍ പ്രവര്‍ത്തിച്ചുവെന്ന് തെളിയിക്കാന്‍ കോണ്‍ഗ്രസ് മുന്നണിക്ക് വിജയം അനിവാര്യമാണ്.
പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നിട്ടില്ലെന്നും തുടര്‍ഭരണ സാധ്യതയ്‌ക്ക് അടിത്തറ നല്‍കാനും ഇടതുപക്ഷത്തിനും ജയിക്കണം. ലോക്‌സഭയില്‍ ആദ്യമായി കേരളത്തില്‍നിന്നും ജയിച്ച സുരേഷ് ഗോപി പ്രഭാവം ഇപ്പോഴുമുണ്ടെന്ന് തെളിയിക്കാന്‍ ബി.ജെ.പിക്കും മുന്നേറ്റം അനിവാര്യതയാണ്.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് ഡിവിഷനു പുറമേ, നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും ആറ് നഗരസഭാ വാര്‍ഡുകളിലും 38 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ച പുതിയ വോട്ടര്‍പട്ടിക അടിസ്‌ഥാനമാക്കിയാണ് ഉപതെരഞ്ഞെടുപ്പ്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടി മറികടക്കാനും പരമാവധി സീറ്റ് പിടിച്ചെടുക്കാനുമുള്ള ശ്രമത്തിലാണ് ഇടത് മുന്നണി. ലോക്‌സഭയിലെ മത്സരത്തില്‍ 11 നിയമസഭാ മണ്‌ഡലങ്ങളില്‍ മുന്‍തൂക്കം കൈവരിച്ച ട്രെന്‍ഡ് തദ്ദേശ വാര്‍ഡുതലത്തിലും നിലനിര്‍ത്താനുള്ള പരിശ്രമം ബി.ജെ.പി നടത്തുന്നുണ്ട്. കോണ്‍ഗ്രസിന് പാര്‍ട്ടിക്കള്ളിലെ ചേരിപോരുകള്‍ വിനയാണ്.
എല്ലാ തദ്ദേശ സ്‌ഥാപനങ്ങളിലും ഓരോ വാര്‍ഡുകള്‍ വീതം വര്‍ധിപ്പിക്കാനുള്ള ബില്ല് നിയമസഭ പാസാക്കിയ ശേഷം നടക്കുന്ന ഉപതെരഞ്ഞെടുപ്പ് എന്ന പ്രത്യേകതയുമുണ്ട്. വാര്‍ഡ് വിഭജനത്തിലൂടെ ഓരോ തദ്ദേശ സ്‌ഥാപനത്തിലും എത്ര വാര്‍ഡുകള്‍ കൂടുമെന്നത് നിശ്‌ചയിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങി കഴിഞ്ഞു.
/loading-logo.jpg
No comments:
Post a Comment