ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തെത്തുടര്‍ന്ന് ​ ഗംഗാനദിയില്‍ വെള്ളപ്പൊക്കം: വ്യാപക നാശനഷ്ടം - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Sunday, July 28, 2024

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തെത്തുടര്‍ന്ന് ​ ഗംഗാനദിയില്‍ വെള്ളപ്പൊക്കം: വ്യാപക നാശനഷ്ടം

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഗോമുഖില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് ഗംഗാ നദിയില്‍ വെള്ളപ്പൊക്കം. ഗംഗോത്രിയിലെ ആശ്രമങ്ങളില്‍ വെള്ളം കയറി. നിരവധി കുടിലുകള്‍ ഒഴുകിപ്പോയി. അപകടം മുന്‍നിര്‍ത്തി ഗംഗാ നദീ തീരത്ത് താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിച്ചു. ഗംഗോത്രിയിലെ ശാരദാ കുടീരത്തിലേക്കും ശിവാനന്ദാശ്രമത്തിലേക്കും വെള്ളം കയറി.

ഗംഗാനദി കടന്നുപോകുന്ന പ്രദേശങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഹരിദ്വാറിലും ഋഷികേശിലും ഗംഗ കുത്തിയൊഴുകുകയാണ്. ഗുല്‍ബകോട്ടിയില്‍ ബദ്രീനാഥ് ദേശീയ പാത അടച്ചിരിക്കുകയാണ്. ഹരിദ്വാറില്‍ ഒഴുക്കില്‍ പെട്ടയാളുകളെ എസ്ഡിആര്‍എഫ് സംഘം രക്ഷപ്പെടുത്തി.

ഡെറാഡൂണ്‍, പിത്തോഗഡ്, ബാഗേശ്വര്‍ എന്നിവിടങ്ങളില്‍ സ്‌കൂളിന് അവധികൊടുത്തിട്ടുണ്ട്. തമാക് നാലയ്ക്ക് സമീപമുണ്ടായ നാശനഷ്ടങ്ങളെ തുടര്‍ന്ന് ജോഷിമഠ് നിതി-മലരി ദേശീയപാതയില്‍ ഗതാഗത തടസ്സത്തിന് കാരണമായി.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages