കോട്ടയത്തെ നിർമ്മാണം പാതിവഴിയിലായ ആകാശ പാത പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ജൂലൈ 6ന് ഈ ആവശ്യമുന്നയിച്ച് ആകാശപാതക്ക് കീഴെ ഉപവാസമിരിക്കുമെന്ന് തിരുവഞ്ചൂർ അറിയിച്ചു.
ആകാശ പാതയെക്കുറിച്ച് മന്ത്രി ഗണേഷ് കുമാർ നടത്തിയ പരാമർശം ഒരു ജനതയെ അപമാനിക്കാൻ വേണ്ടിയാണെന്നും അമ്മയെ കൊന്ന ശേഷം അമ്മയില്ലേ എന്ന് കരയുന്ന നിലപാടാണ് സിപിഎമ്മിന്റേതെന്നും തിരുവഞ്ചൂർ ആരോപിച്ചു.
എന്ത് അടിസ്ഥാനത്തിലാണ് സിപിഎം എതിർക്കുന്നതെന്ന് ചോദിച്ച തിരുവഞ്ചൂർ സിപിഎമ്മിന് കുട്ടികളുടെ പിടിവാശിയാണെന്ന് കുറ്റപ്പെടുത്തി. മന്ത്രി ഗണേഷ് കുമാർ കോട്ടയത്ത് വന്ന് ആകാശപാതയുടെ നിർമ്മാണം ഒരിക്കൽ പോലും കാണാതെയാണ് ബിനാലെ എന്നൊക്കെ പറഞ്ഞത്. പൊളിച്ചു നീക്കുകയാണെങ്കിൽ ബദൽ എന്തെന്ന് സർക്കാർ പറയുന്നില്ലെന്നും തിരുവഞ്ചൂർ കൂട്ടിച്ചേര്‍ത്തു.
/loading-logo.jpg
No comments:
Post a Comment