കുവൈത്ത് സിറ്റി: താപനിലയിൽ വൻ വർധനവുണ്ടായതോടെ കുവൈത്തിൽ വൈദ്യുതി ഉപയോഗം റെക്കോർഡ് നിലയിലേക്ക്. ഇലക്ട്രിസിറ്റി ലോഡ് സൂചിക ശനിയാഴ്ച ഉച്ചയോടെ 17,360 മെഗാവാട്ട് ആയി. 2023 ആഗസ്റ്റ് തുടക്കത്തിലുണ്ടായിരുന്ന പരമാവധി ലോഡായ 16,800 മെഗാവാട്ടിനെക്കാൾ 560 മെഗാവാട്ട് കൂടുതലാണിത്. താപനില 49 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതാണ് വൈദ്യുതി ഉപയോഗത്തിലെ വൻ വർധനവിന് കാരണം. വൈദ്യുതി ഉപഭോഗം റെക്കോർഡ് നിലയിൽ എത്തിയതായി ശനിയാഴ്ച ഉച്ചയ്ക്ക് 2:00 മണിയോടെ വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയമാണ് അറിയിച്ചത്.
ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ ഇന്റർകണക്ഷൻ അതോറിറ്റി (ജിസിസിഐഎ)യിൽ നിന്ന് വാങ്ങിയ 500 മെഗാവാട്ടും കഴിഞ്ഞ ആഴ്ചകളിൽ പവർ റിസർവിലേക്ക് ചേർത്ത 1,160 മെഗാവാട്ടും മന്ത്രാലയത്തിന്റെ പ്രവർത്തനം സുരക്ഷതമാക്കുകയും പ്രോഗ്രാം ചെയ്ത പവർകട്ടുകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തിരുന്നു.
/loading-logo.jpg
No comments:
Post a Comment