ഉത്തർപ്രദേശിൽ ഇൻഷുറൻസ് തുക കൈക്കലാക്കാൻ സ്വന്തം ജേഷ്ഠനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ പോലീസ് സഹോദരനെ അറസ്റ്റ് ചെയ്തു. ബഡോസരായ് പോലീസ് സ്റ്റേഷൻ പരിധിയിലെ മുറൈ മജ്രെ മധ്‌നാപൂർ ഗ്രാമത്തിലെ താമസക്കാരനായ അരവിന്ദ് കുമാർ (35)ആണ് വെടിയേറ്റ് മരിച്ചത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജേഷ്ഠനെ കൊലപ്പെടുത്തയത് അനിയനാണെന്ന് കണ്ടെത്തിയത്.
ജൂലൈ അഞ്ചിന് രാത്രിയാണ് ഈയടുത്ത് പണി കഴിപ്പിച്ച തന്‍റെ പുതിയ വീട്ടിൽ കിടന്നുറങ്ങുറയായിരുന്ന അരവിന്ദ് കുമാർ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ജേഷ്ഠൻ മരണപ്പെട്ടാൽ ലഭിക്കുന്ന ഇൻഷുറൻസ് തുകയായ 10 ലക്ഷം രൂപ തട്ടിയെടുക്കാനാണ് പ്രതി അരവിന്ദനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. വീരേന്ദ്രക്ക് ജേഷ്ഠന്‍റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടായിരുന്നതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായിരുന്ന വീരേന്ദ്രക്ക് വലിയ കടബാധ്യതകളുണ്ടായിരുന്നു. നിരവധി ആളുകളിൽ നിന്നും ഇയാൾ പണം കടം വാങ്ങിയിരുന്നു. ഇത് തിരികെ നൽകാനായാണ് വീരേന്ദ്ര ജേഷ്ഠനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
/loading-logo.jpg
No comments:
Post a Comment