തിരുവനന്തപുരം ; കുത്തിവയ്‌പ്പെടുത്തതിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു. കൃഷ്ണ 28 ാണ് മരിച്ചത്. യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു.
നെയ്യാറ്റിന്‍ക്കര ജനറല്‍ ആശുപത്രിയില്‍ കിഡ്‌നി സ്റ്റോണ്‍ ചികിത്സയ്ക്കായി എത്തിയ യുവതിക്ക് ഇഞ്ചക്ഷന്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെ യുവതി അബോധാവസ്ഥയിലായി എന്നാണ് കുടുംബത്തിന്റെ ആരോപണം. ആറു ദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ആയിരുന്നു. കൃഷ്ണയുടെ കുടുംബം നല്‍കിയ പരാതിയെ തുടര്‍ന്ന് നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലെ ഡോ. വിനുവിനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു.
/loading-logo.jpg
No comments:
Post a Comment