യു.എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് ബൈഡൻ പിന്മാറി, കമലാ ഹാരിസ് സ്ഥാനാർത്ഥിയായേക്കും - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Monday, July 22, 2024

യു.എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് ബൈഡൻ പിന്മാറി, കമലാ ഹാരിസ് സ്ഥാനാർത്ഥിയായേക്കും

വാഷിംഗ്ടൺ: യു.എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയുമായ ജോ ബൈഡൻ പിന്മാറി. തന്റെ നോമിനേഷൻ സ്വീകരിക്കേണ്ടതില്ലെന്നും ശേഷിക്കുന്ന ടേമിൽ പ്രസിഡന്റ് എന്ന നിലയിലുള്ള ചുമതലകളിൽ പൂര്‍ണമായും ശ്രദ്ധകേന്ദ്രീകരിക്കുന്നതായി ബൈഡന്‍ എക്സില്‍ കുറിച്ചു.

തനിക്കു പകരം വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ പേരു നിർദ്ദേശിച്ചാണ് ബൈഡൻ പിൻമാറുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ട്രംപിനെ തോല്‍പ്പിക്കാന്‍ ഡെമോക്രാറ്റുകൾ കമലയ്ക്ക് പിന്തുണ നല്‍ഷണമെന്നും ബൈഡന്‍ അഭ്യര്‍ത്ഥിച്ചു. യുഎസ് തിരഞ്ഞെടുപ്പിന് നാലുമാസം മാത്രം ബാക്കിനിൽക്കേയാണ് ബൈഡന്റെ പിന്മാറ്റം.

81 കാരനായ ബൈഡന് തന്റെ പാർട്ടിക്കുള്ളിൽ വളർന്നുവരുന്ന എതിർപ്പ് ഒഴിവാക്കാന്‍ കഴിഞ്ഞില്ല. ട്രംപിനോട് ആദ്യ പ്രസിഡൻഷ്യൽ സംവാദത്തിൽ പതറിയതോടെ ബൈഡൻ പിന്മാറണമെന്ന ആവശ്യം ശക്തമായിരുന്നു. മത്സരത്തില്‍ താൻ വളരെ ദുർബലനാണെന്നും നവംബറിൽ ഡൊണാൾഡ് ട്രംപിനോട് തോൽക്കുമെന്നുള്ള തോന്നലാണ് മത്സരത്തിൽ നിന്നും പിന്മാറാൻ ബൈഡനെ പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു. ഇതോടെ, യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യമായി ഒരു ഇന്ത്യൻ വംശജ മത്സരിക്കുന്നതിനും കളമൊരുങ്ങുകയാണ്.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages