സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം: 7 വർഷത്തിന് ശേഷം ആദ്യ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Thursday, August 15, 2024

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം: 7 വർഷത്തിന് ശേഷം ആദ്യ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ ആദ്യ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിലാണ് ഗംഗേശാനന്ദയ്‌ക്കെതിരേ കുറ്റപത്രം. ലൈംഗിക ഉപദ്രവം ചെറുക്കാനാണ് പെണ്‍കുട്ടി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്.

2017 മേയ് 19-നാണ് ഗംഗേശാനന്ദ ആക്രമിക്കപ്പെട്ട സംഭവമുണ്ടാകുന്നത്. പേട്ട പോലിസ് സ്റ്റേഷന്‍ പരിധിയില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയുടെ കുടുംബം ഗംഗേശാനന്ദയുടെ പൂജാവിധികളില്‍ വിശ്വസിച്ചിരുന്നു. വീട്ടില്‍ സര്‍വ്വ സ്വാതന്ത്രവുമുണ്ടായിരുന്ന ഗംഗേശാനന്ദ വീട്ടിനുള്ളില്‍ വെച്ച് പല പ്രാവശ്യം പീഡിപ്പിച്ചുവെന്നാണ് കേസ്. സ്വാമിയെ ആക്രമിച്ച പെണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ലൈംഗിക അതിക്രമം ചെറുക്കുന്നതിന്റെ ഭാഗമായാണ് സ്വാമിയെ ആക്രമിച്ചത് എന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി.

ഗംഗേശാനന്ദക്കെതിരെ ബലാംസംഗത്തിന് പോലീസ് കേസെടുത്തതിന് പിന്നാലെയാണ് കേസിന്റെ് ഗതിമാറ്റുന്ന കാര്യങ്ങള്‍ നടന്നത്. താന്‍ പീഡിപ്പിച്ചിട്ടില്ലെന്നും തന്നെ കൊല്ലാന്‍ ശ്രമിച്ചതിന് പിന്നില്‍ മുന്‍ അനുയായിയിരുന്ന അയ്യപ്പദാസിന്റെ്‌യും, പെണ്‍കുട്ടിയുടെയും ഗൂഢാലോചനയാണെന്നും ചൂണ്ടികാട്ടി ഗംഗേശാനന്ദയും ഡിജിപിക്ക് പരാതി നല്‍കി. ഗംഗേശാന്ദയെ ആക്രമിച്ച ശേഷം പരാതിക്കാരിയായ പെണ്‍കുട്ടിയും കുടുബംവും നിലപാട് മാറ്റിയിരുന്നു. ഗംഗേശാനന്ദ പീഡിപ്പിച്ചിട്ടില്ലെന്നും, അയ്യപ്പാദാസിന്റെ പ്രേരണകാരണമാണ് ജനനേന്ദ്രിയം മുറിച്ചതെന്നും പെണ്‍കുട്ടി നിലപാട് മാറ്റി.

ആകെ കുഴഞ്ഞു മറിഞ്ഞ കേസില്‍ പോലീസ് നിയമോപദേശം തേടി. രണ്ട് കേസും നിലനില്‍ക്കുമെന്നും രണ്ട് കുറ്റപത്രങ്ങളും വെവ്വേറെ സമര്‍പ്പിക്കാന്‍ അഡ്വേക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കി. പെണ്‍കുട്ടി മജസിട്രേറ്റിന് മുന്നിലും പോലീസിനും ആദ്യം നല്‍കിയ മൊഴി അനുസരിച്ച് ബലാത്സംഗത്തിന് കുറ്റപത്രം നല്‍കാനായിരുന്നു നിയമോപദേശം. പരാതിക്കാരിക്കുള്ള നിലപാട് കോടതിയില്‍ അറിയിക്കട്ടേയെന്നായിരുന്നു നിയമോപദേശം. ഇതേ തുടര്‍ന്നാണ് ക്രൈം ബ്രാഞ്ച് പീഡന കേസും, ജനനേന്ദ്രിയം മുറിച്ച കേസും അന്വേഷിച്ച് കുറ്റപത്രം തയ്യാറാക്കിയത്.

തിരുവനന്തപുരം എസിജെഎം കോതിയിലണ് എസ്പി ഷൗക്കത്തലി കുറ്റപത്രം നല്‍കിയത്. ഗംഗേശാനന്ദയെ ഗുരുതരമായി പരിക്കേല്‍പ്പിച്ചതിനും ഗൂഡാലോചനക്കുമായി തയ്യാറാക്കിയ രണ്ടാമത്തെ കുറ്റപത്രവും അടുത്ത ആഴ്ച കോടതിയില്‍ നല്‍കും. ഗംഗേശാന്ദയുടെ പീഡനം സഹിക്കാന്‍ കഴിയാതെ വന്നതോടെ സുഹൃത്തും ഗംഗേശാനന്ദയുടെ സഹായുമായിരുന്ന അയ്യപ്പദാസുമായി ചേര്‍ന്ന് ഗൂഡാലോചന നടത്തി ആയുധം വാങ്ങി ജനനേന്ദ്രിയം മുറിച്ചുവെന്നാണ് രണ്ടാമത്തെ കുറ്റപത്രം. ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് കോടതിയക്ക് മുന്നിലെത്തുമ്പോള്‍ പ്രതിക്കും വാദിക്കുമുള്ള നിലപാടാണ് നിര്‍ണായകമാകുന്നത്.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages