തിരുവനന്തപുരം: ബീമാ പള്ളിയില്‍ ഇന്നലെ രാത്രി യുവാവിനെ കുത്തിക്കൊലപ്പെടുത്തി. രാത്രി ഒരു മണിയോടെയുണ്ടായ സംഭവത്തില്‍ ക്രിമിനല്‍ കേസ് പ്രതിയായ ഷിബിലിയാണ് കൊല്ലപ്പെട്ടത്. പൊലീസിന്റെ ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് ഷിബിലി.
കൊലപാതകം നടത്തിയ ഹിജാസ് എന്നയാള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസ് നല്‍കുന്ന സൂചന. ബീമാപ്പള്ളി സ്വദേശിയായ ഹിജാസിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഇന്നലെ രാത്രിയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നും ഇരുവരും മുമ്പ് പരിചയമുള്ളവരാണെന്നുമാണ് പോലീസ് നല്‍കുന്ന സൂചന. ഇന്നലെ രാത്രിയുണ്ടായ തര്‍ക്കത്തിന് തുടര്‍ച്ചയായാണ് പുലര്‍ച്ചെ ഹിജാസ് ഷിബിലിയെ കുത്തികൊലപ്പെടുത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഗുണ്ടാ നേതാവ് വെട്ടുകത്തി ജോയിയെ നടുറോഡില്‍ വെട്ടികൊലപ്പടുത്തിയത്. വെള്ളിയാഴ്ച രാത്രിയോടെ വെട്ടേറ്റ ജോയി ശനിയാഴ്ച പുലര്‍ച്ചയോടെയാണ് മരിച്ചത്. മൂന്ന് മണിക്കൂറോളം റോഡില്‍ കിടന്ന ജോയിയെ പൊലീസാണ് ആശുപത്രിയില്‍ എത്തിച്ചത്.
/loading-logo.jpg
No comments:
Post a Comment