കല്‍പ്പറ്റ: ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി മുണ്ടക്കൈ, ചൂരല്‍മല മേഖലകളിലും ചാലിയാര്‍ പുഴയുടെ തീരങ്ങളിലും ഇന്നും തെരച്ചില്‍ നടക്കും. ഫയര്‍ഫോഴ്സ്, ഫോറസ്റ്റ്, എന്‍ഡിആര്‍എഫ് സംഘങ്ങള്‍ തെരച്ചിലിന്റെ ഭാഗമാകും.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി ഇന്ന് പ്രത്യേക അദാലത്തും നടത്തുന്നുണ്ട്. ബാങ്ക് രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി മേപ്പാടിയില്‍ പ്രത്യേക അദാലത്തും നടക്കും. വിവിധ വകുപ്പകളുടെ 12കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും.
വിലങ്ങാട് ഉരുള്‍ പൊട്ടലില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് രേഖകള്‍ നിര്‍മിച്ചു നല്‍കാനുള്ള അദാലത്തും ഇന്ന് നടക്കും. രാവിലെ പത്തു മണി മുതല്‍ വിലങ്ങാട് സെന്റ് ജോര്‍ജ് ഹൈ സ്കൂളില്‍ ആണ് അദാലത് നടക്കുന്നത്. വിവിധ വകുപ്പകളുടെ 12 കൗണ്ടറുകളാണ് അദാലത്തില്‍ ഉണ്ടാവുക. വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് പുറമെ ലീഡ് ബാങ്ക് പ്രതിനിധികളും അദാലത്തില്‍ പങ്കെടുക്കും.
അതിനിടയില്‍ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട ഹര്‍ജികളും ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഇരയായവര്‍ക്കും കുടുംബത്തിനും നഷ്ടപരിഹാരം നല്‍കണമെന്നതടക്കമുള്ള ഹര്‍ജിയാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് വിഎം ശ്യാം കുമാറും അടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
/loading-logo.jpg
No comments:
Post a Comment