തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി തുടരുകയും ധനകാര്യ മാനേജെ്മന്റിനെതിരേ ആരോപണങ്ങള്‍ ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാ കണ്ണുകളും പുതിയ ധനകാര്യ സെക്രട്ടറിയുടെ നിയമനത്തിലേക്ക്.
ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്ര കുമാര്‍ അഗര്‍വാള്‍ കേന്ദ്ര ഡെപ്യൂട്ടേഷന്‍ വാങ്ങി പോകുന്ന സാഹചര്യത്തിലാണ് പുതിയ സെക്രട്ടറിക്കുവേണ്ടി അന്വേഷണമാരംഭിച്ചത്. അദ്ദേഹം 19നു കേന്ദ്ര സഹകരണ മന്ത്രാലയത്തില്‍ പുതിയ ദൗത്യം ഏല്‍ക്കും.
പുതിയ ധന സെക്രട്ടറി ആര് എന്ന കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. ധനക്കമ്മി, കേന്ദ്രവുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ, പുത്തന്‍ ധനാഗമ മാര്‍ഗങ്ങള്‍, വരാന്‍ പോകുന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പും നിയമസഭാ ഉപതെരഞ്ഞെടുപ്പുകളും തദ്ദേശ ഭരണ തെരഞ്ഞെടുപ്പും പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള സഹായം തുടങ്ങി നിരവധി വെല്ലുവിളികളാണു പുതിയ ധനകാര്യ സെക്രട്ടറിക്കു മുന്നിലുള്ളത്.
കേന്ദ്ര സര്‍ക്കാരുമായി നേരിട്ടു ബന്ധമുള്ള നിരവധി വിഷയങ്ങളില്‍തീരുമാനമെടുക്കാനും അതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ പരിഹാരം കാണാനും ശേഷിയുള്ള ഉദ്യോഗസ്ഥനായിരിക്കും നിയമനത്തില്‍ മുന്‍ഗണന ലഭിക്കുക.പൊതുഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിന് അധികച്ചുമതല നല്‍കി പ്രശ്‌നം പരിഹരിക്കാമോ എന്ന് സര്‍ക്കാര്‍ ആരായുന്നുണ്ട്. പക്ഷേ ഇപ്പോള്‍ തന്നെ സുപ്രധാന വകുപ്പിന്റെ ചുമതല വഹിക്കുന്ന ജ്യോതിലാലിന് ധനവകുപ്പ് കൂടി നല്‍കുന്നത് അധികഭാരമായിരിക്കും.
കേന്ദ്ര സര്‍ക്കാരുമായി അദ്ദേഹത്തിന് അടുത്ത ബന്ധവുമില്ല. ഇതേ പ്രശ്‌നം തന്നെയാണ് ഡോ. രാജന്‍ ഖൊബ്രഗഡെ, ടിങ്കു ബിസ്വാള്‍, ശര്‍മ്മിള മേരി ജോസഫ് എന്നിവരുടെ കാര്യത്തിലുമുള്ളത്. ഈ സാഹചര്യത്തിലാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുനീത് കുമാറിലേക്ക് കണ്ണുകള്‍ നീളുന്നത്. മുഖ്യമന്ത്രിക്ക് പുനീത് കുമാറില്‍ വലിയ വിശ്വാസമാണുള്ളത്.
അതേസമയം പാര്‍ട്ടി തീരുമാനം നിര്‍ണായകവുമാണ്.കേന്ദ്രത്തിലും കേരളത്തിലും പല ചുമതലകളും വഹിച്ച് പ്രാപ്തി തെളിയിച്ചിട്ടുള്ള പുനീത് കുമാര്‍ ഇപ്പോള്‍ ഉദ്യോഗസ്ഥ- ഭരണപരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ്.
/loading-logo.jpg
No comments:
Post a Comment