നാടകസംഘത്തില്‍ പെണ്‍കുട്ടിയെ അപമാനിച്ചതാരെന്ന അന്വേഷണം ; 'ആട്ടം' ആഴത്തില്‍ മനുഷ്യസ്വഭാവത്തിന്റെ വൈരുധ്യങ്ങളെ ചേര്‍ത്തുവച്ചുകൊണ്ടുതന്നെ വിശകലനം സിനിമ - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Saturday, August 17, 2024

നാടകസംഘത്തില്‍ പെണ്‍കുട്ടിയെ അപമാനിച്ചതാരെന്ന അന്വേഷണം ; 'ആട്ടം' ആഴത്തില്‍ മനുഷ്യസ്വഭാവത്തിന്റെ വൈരുധ്യങ്ങളെ ചേര്‍ത്തുവച്ചുകൊണ്ടുതന്നെ വിശകലനം സിനിമ

'ആട്ടം' സിനിമ ഒരു നാടകസംഘത്തില്‍ നടക്കുന്ന കഥയിലൂടെയാണ് വളര്‍ന്നു വലുതാകുന്നത്. ഒരു ത്രില്ലര്‍ സിനിമയാണിതെങ്കിലും കൊട്ടിഘോഷിക്കപ്പെടുന്ന പതിവ് ത്രില്ലര്‍ കെട്ടുകാഴ്ചകളില്ലെന്നു മാത്രം. നാടകസംഘത്തില്‍ പെണ്‍കുട്ടിയെ അപമാനിച്ചതാരെന്ന അനേ്വഷണത്തിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. അതാരാണെന്നറിയാനുള്ള പ്രേക്ഷകന്റെ ആകാംക്ഷയിലൂടെയാണ് സിനിമ മുന്നേറുന്നത്.

നാടകാവതരണശേഷം റിസോര്‍ട്ടില്‍ താമസിക്കുന്ന നാടക സംഘം ആഘോഷങ്ങള്‍ കഴിഞ്ഞ് ഉറങ്ങാനായി അവരവരുടെ മുറികളിലേക്ക് പോകുന്നു. പക്ഷേ, ആ രാത്രി ആ സംഘത്തിലെ പെണ്‍കുട്ടി അപമാനിക്കപ്പെടുന്നു. ആരാണ് അവളെ അപമാനിച്ചതെന്ന് അജ്ഞാതമായി അവശേഷിച്ചു. ആരെന്ന് തുറന്നുപറയാന്‍ ആരും തയാറായില്ല. സംശയം പലരിലേക്കു നീണ്ടു. ചിലരിലേക്ക് സംശയത്തിന്റെ സൂചിമുന ആഴത്തില്‍ തന്നെ ഇറങ്ങിയെങ്കിലും 'പ്രതി' ആരാണെന്ന് മാത്രം കണ്ടെത്താന്‍ സാധിച്ചില്ല. സംഭവത്തെച്ചൊല്ലി നാടകസംഘത്തില്‍ ഇഴകീറിയ ചര്‍ച്ചകള്‍ നടക്കുന്നു.

കുറ്റക്കാരനെ കണ്ടെത്തി സംഘത്തില്‍ നിന്ന് പുറത്താക്കണമെന്നും അയാളെക്കൊണ്ട് അവള്‍ക്കുമുന്നില്‍ മാപ്പുപറയിപ്പിക്കണമെന്നുമാണ് ഉയര്‍ന്ന ആവശ്യം. വിഷയം ക്രിമിനല്‍ കേസ് ആണെങ്കിലും പോലീസിനെ അനേ്വഷണമേല്‍പ്പിക്കാന്‍ നാടക സംഘത്തിലുള്ള ആണ്‍പട തയാറാകുന്നില്ല. സിനിമയിലെ കഥാപാത്രങ്ങള്‍ തന്നെ അനേ്വഷണം നടത്താമെന്നായി തീരുമാനം. ആഭ്യന്തര അനേ്വഷണമെന്നത്, പെണ്‍കുട്ടിയും പ്രതിയെന്നു സംശയിക്കുന്നയാളും ഇല്ലാതെയാണ്. ഒടുവില്‍ പ്രതിയെ കണ്ടുപിടിക്കുമെന്ന ഘട്ടത്തിലേക്ക് ക്‌ളൈമാക്‌സ് എത്തുമെന്ന് പ്രതീക്ഷിച്ചിരിക്കേ അപ്രതീക്ഷിത ട്വിസ്റ്റ് സംഭവിക്കുന്നു. അതുവരെ ഇരയ്‌ക്കൊപ്പം നിലകൊണ്ടിരുന്ന സഹനടന്‍മാര്‍ അപ്രതീക്ഷിതമായി മലക്കംമറിഞ്ഞ് അവള്‍ക്കെതിരേ നിലപാടുമാറ്റുന്നതോടെ സിനിമ പുതിയ തലങ്ങളിലേക്ക് ഉയര്‍ന്നു.

ഒരു കൂട്ടത്തിന്റെ ഭാഗമായിരിക്കുമ്പോഴും വ്യക്തിയായിരിക്കുമ്പോഴും മനുഷ്യര്‍ പെരുമാറുന്നത് വ്യത്യസ്തങ്ങളായ രീതിയിലാണെന്ന് സിനിമ വ്യക്തമാക്കുന്നു. നേട്ടങ്ങള്‍ക്കു പിന്നാലെ പോകുമ്പോള്‍ ഇരയെ കൈവിട്ടാലും കുഴപ്പമില്ലെന്ന അപകടകരമായ സ്ഥിതിവിശേഷവും സംഭവിക്കുന്നു. സമൂഹത്തില്‍ ഉന്നത അംഗീകാരമുള്ള, പുരോഗമനപരപായ നിലപാടുള്ള വ്യക്തിപോലും ഒരു പ്രലോഭനം വന്നപ്പോള്‍ നീതിയുടെ പക്ഷത്ത്(ഇരയുടെ) നിലയുറപ്പിക്കുന്നില്ല എന്ന നഗ്നസത്യം സിനിമ പുറത്തുപറയുന്നു. അങ്ങനെ പല അടരുകളുടെ സിനിമയാണിത്.

ഒരു വീട്, അതിലെ ഒന്നോ രണ്ടോ മുറികള്‍, ഒരു മുറ്റം , ഒരു നീന്തല്‍ക്കുളം എന്നിവയില്‍ ചുറ്റിക്കറങ്ങി നില്‍ക്കുന്നതാണ് ആട്ടം സിനിമയുടെ പശ്ചാത്തലം. അതുകൊണ്ടു തന്നെ ചലനാത്മകമാകാതെ വിരസതയിലേക്ക് വഴുതിവീഴാനുള്ള എല്ലാസാധ്യതയും ആട്ടത്തിലുണ്ടായിരുന്നു. വലിഞ്ഞിഴഞ്ഞ് പോകുമായിരുന്ന ഒരു സിനിമയെ കൃത്യമായ തിരക്കഥയും എഡിറ്റിങും കൊണ്ട് ഒട്ടും വിരസമല്ലാതെയും അതേസമയം ആകാംക്ഷ നിലനിര്‍ത്തിക്കൊണ്ടും മുന്നോട്ടുപോകാന്‍ സാധിച്ചു എന്നതുതന്നെയാണ് ആട്ടത്തിന്റെ വിജയം.

അടച്ചിട്ട മുറികളില്‍ നടക്കുന്ന ചര്‍ച്ചകള്‍ സാധാരണ ഹൈ ആംഗിള്‍, അല്ലെങ്കില്‍ ലോ ആംഗിള്‍ ക്യാമറയിലൂടെ ചിത്രീകരിക്കുന്നതാണ് പതിവ് സിനിമാ രീതി. പക്ഷേ, ആട്ടത്തിന്റെ ക്യാമറാമാന്‍ മിഡ് ആംഗിളാണ് ഉപയോഗിച്ചിരിക്കുന്നത്. എല്ലാവരും ഒരേസമയം ഫ്രെയിമില്‍ ഇല്ല. അതുപക്ഷേ പ്രേക്ഷകരെകൂടി ഉള്‍പ്പെടുത്തുംവിധമാണ്. ആള്‍ക്കൂട്ടത്തെ ലൈവാക്കി നിര്‍ത്താന്‍ എഡിറ്റര്‍ക്കു സാധിച്ചിട്ടുണ്ട്. സ്ത്രീയെ പീഡിപ്പിച്ചുവെന്ന വിഷയത്തെ വളരെയധികം ആഴത്തില്‍ മനുഷ്യസ്വഭാവത്തിന്റെ വൈരുധ്യങ്ങളെ ചേര്‍ത്തുവച്ചുകൊണ്ടുതന്നെ വിശകലനം സിനിമ നടത്തിയിട്ടുണ്ട്.

ഇരയായ പെണ്‍കുട്ടി തന്റെ അഭിനയ കലയിലൂടെ തന്നെ സഹനടന്‍മാരായിരുന്നവരോട് പ്രതികാരം വീട്ടുന്നതും മനോഹരമായിത്തന്നെ സംവിധായകന്‍ ആനന്ദ് ഏകര്‍ഷി അവതരിപ്പിച്ചിട്ടുണ്ട്. 28 ദിവസം കൊണ്ട് ചിത്രീകരിച്ചതാണ് ആട്ടം. ലോകധര്‍മി എന്ന എറണാകുളത്തെ നാടകക്കൂട്ടായ്മയിലെയും അവരോടൊപ്പം ചേര്‍ന്നു നില്‍ക്കുകയും ചെയ്യുന്നവരാണ് ഇതിലെ നടന്‍മാര്‍. അഭിനയ താല്‍പര്യമുള്ളവരുടെ ഇൗ കൂട്ടായ്മ നിരവധി യാത്രകള്‍ നടത്തിയിരുന്നുവെന്ന് ഇതിലെ പ്രധാന നടന്‍മാരില്‍ ഒരാളായ മദന്‍ ബാബു ഓര്‍മിക്കുന്നു.

നാടകത്തില്‍ നിന്ന് അഭ്രപാളിയിലേക്ക് എങ്ങനെ ചുവടുമാറ്റാമെന്നായിരുന്നു തങ്ങളുടെ ചിന്തകളെന്നും എങ്കില്‍പ്പിന്നെ നമുക്കായി സ്വന്തം ഒരു സിനിമ പിടിക്കാന്നെും ആനന്ദ് ഏകര്‍ഷി പറഞ്ഞതില്‍ നിന്നാണ് ആട്ടം രൂപംകൊണ്ടത്. ഒരിക്കല്‍പ്പോലും സിനിമയില്‍ അഭിനയിക്കാത്തവരെ ചേര്‍ത്തുപിടിച്ച് ഏകര്‍ഷി നടത്തിയ ഒരു സാഹസിക സിനിമായത്‌നമായിരുന്നു ആട്ടം. നടന്‍മാരെ തീരുമാനിച്ചശേഷം അവര്‍ക്കു വേണ്ടി തിരക്കഥയൊരുക്കുകയായിരുന്നു ആനന്ദ് ഏകര്‍ഷി. കലാഭവന്‍ ഷാജോണ്‍, വിനയ് ഫോര്‍ട്ട്, സെറിന്‍ ഷിഹാബ് എന്നിവരായിരുന്നു സിനിമ താരങ്ങളായിരുന്നവര്‍. വിനയ്‌ഫോര്‍ട്ട് പ്രധാനവേഷത്തിലെത്തുന്നു. ഇരയായ നടിയായി സെറിന്‍ ഷിഹാബ് വേഷമിട്ടു.

മറ്റുള്ള നടന്‍മാരില്‍ ഒരാള്‍ യഥാര്‍ഥ ജീവിതത്തില്‍ പെയിന്റര്‍, ഒരാള്‍ ഓട്ടോ ഓടിക്കുന്നയാള്‍, മറ്റൊരാള്‍ മോട്ടോര്‍ വൈന്‍ഡിങ് മെക്കാനിക്ക്, മറ്റൊരാള്‍ അമ്പലത്തിലെ കഴകം, മറ്റൊരാള്‍ ചുമട്ടുതൊഴിലാളി അങ്ങനെ പോകുന്നു ആ നടന്‍മാരുടെ ജോലികള്‍. സിനിമയില്‍ കഥാപാത്രങ്ങളുടെ പേരുകള്‍തന്നെ നടന്‍മാരുടെ യഥാര്‍ഥപേരുകള്‍ തന്നെയായിരുന്നു. അങ്ങനെയൊരു നിര്‍ബന്ധം ആനന്ദിനുണ്ടായിരുന്നു.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages