നടിയെ പീഡിപ്പിച്ചെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ ക്രോസ് നൂറുദിവസം പിന്നിട്ടതില്‍ ആശ്ചര്യപ്പെട്ട് സുപ്രീംകോടതി ; ബൈജു പൗലോസിന്റെ വിസ്താരപ്പകര്‍പ്പ് മുഴുവനും ഹാജരാക്കാന്‍ നിര്‍ദ്ദേശം - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Wednesday, August 28, 2024

നടിയെ പീഡിപ്പിച്ചെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ ക്രോസ് നൂറുദിവസം പിന്നിട്ടതില്‍ ആശ്ചര്യപ്പെട്ട് സുപ്രീംകോടതി ; ബൈജു പൗലോസിന്റെ വിസ്താരപ്പകര്‍പ്പ് മുഴുവനും ഹാജരാക്കാന്‍ നിര്‍ദ്ദേശം

കൊച്ചി: ഓടുന്ന വാഹനത്തിനുള്ളില്‍ നടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ ക്രോസ് വിസ്താരപ്പകര്‍പ്പ് മുഴുവനും ഹാജരാക്കണമെന്നു സംസ്ഥാന സര്‍ക്കാരിനു സുപ്രീംകോടതി നിര്‍ദ്ദേശം. ഒന്നാംപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. അന്വേഷണ ഉദ്യോഗസ്ഥന്റെ ക്രോസ് നൂറുദിവസം പിന്നിട്ടതില്‍ സുപ്രീംകോടതി ആശ്ചര്യപ്പെടുകയും ചെയ്തു.

ബൈജു പൗലോസിന്റെ പ്രതിഭാഗം ക്രോസ് വിസ്താരം എട്ടാംപ്രതി ദിലീപിന്റെ അഭിഭാഷകന്‍ നീട്ടിക്കൊണ്ടുപോകുകയാണെന്നും ഇതു വിചാരണ നീട്ടാനുള്ള ബോധപൂര്‍വമായ നീക്കമാണെന്നും സുനിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണു കോടതി ഇതുവരെയുള്ള ക്രോസ് വിസ്താരപ്പകര്‍പ്പ് മുഴുവനും ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചത്.

നൂറുദിവസം പിന്നിട്ട ക്രോസ് വിസ്താരം മനഃപൂര്‍വം വിചാരണ വൈകിപ്പിക്കാനാണ്. ഇതിനു പിന്നില്‍ പ്രതി ദിലീപാണെന്നും പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ വാദിച്ചു. ഹൈക്കോടതിയുടെ സമീപകാല ചരിത്രത്തില്‍ ആദ്യമാണ് ഇത്രയും നാളത്തെ ക്രോസ് വിസ്താരം. കേസ് മനഃപൂര്‍വം വൈകിപ്പിക്കാനാണോ ദിലീപിന്റെ അഭിഭാഷകന്റെ നീക്കമെന്നും പരിശോധിക്കാനാണു സുപ്രീംകോടതി വിസ്താര രേഖകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് ഏഴു വര്‍ഷമായി നടക്കുകയാണല്ലോ എന്ന പരാമര്‍ശവും സുപ്രീം കോടതി നടത്തി. എത്ര സാക്ഷികളെ വിസ്തരിച്ചു എന്ന ചോദ്യത്തിനു 261 സാക്ഷികളെ എന്നാണ് അറിവെന്നു പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ മറുപടി നല്‍കി.

വിചാരണത്തടവുകാരനായി തുടരുന്ന സുനി ജാമ്യത്തിനായി കീഴ്‌ക്കോടതികളെ സമീപിച്ചെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. തുടര്‍ന്നാണു സുപ്രീം കോടതിയില്‍ നിന്നും ജാമ്യം തേടിയത്. ഇതുവരെ 12 തവണ സുനി ഹൈക്കോടതിയില്‍ മാത്രം ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതിനാല്‍ വിദഗ്ധ ചികിത്സ വേണമെന്നും സുനി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, സുനി പുറത്തിറങ്ങാതിരിക്കാന്‍ പ്രോസിക്യൂഷന്‍ ദിലീപിനെ സഹായിക്കുന്നുണ്ടെന്ന ആരോപണവും സുനിയുടെ അഭിഭാഷകന്‍ ഉന്നയിച്ചു. വിചാരണ നടക്കവേ സുനി പുറത്തിറങ്ങുന്നതു പ്രോസിക്യൂഷനും ദിലീപും ഒരുപോലെ ഭയക്കുന്നുണ്ട്. അതിനാല്‍, സുനി പുറത്തിറങ്ങുന്നതു തടയാന്‍, ലക്ഷങ്ങള്‍ ഫീസുള്ള പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ രഞ്ജിത്ത്കുമാറിനെയാണു സംസ്ഥാന സര്‍ക്കാര്‍ സുപ്രീകോടതിയില്‍ രംഗത്തിറക്കിയിരിക്കുന്നത്. പുറത്തിറങ്ങുന്ന സുനി എന്തെങ്കിലും വെളിപ്പെടുത്തുന്ന പക്ഷം കേസിനെ ബാധിക്കുമെന്നാണു സര്‍ക്കാരിന്റെ ആശങ്ക.
സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വിചാരണയാണ് ഇപ്പോള്‍ നടത്തുന്നത്.

തനിക്കെതിരേ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ സംബന്ധിച്ച വിചാരണ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതിനാല്‍ എത്രയും പെട്ടെന്ന് ജാമ്യം അനുവദിക്കണമെന്നും സുനി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages