കൊല്ലം; കൊല്ലത്ത് പടപ്പക്കരയില്‍ കൊല്ലപ്പെട്ട പുഷ്പലതയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. പോസ്റ്റ്‌മോര്‍ട്ടം നടക്കുന്നത് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരിക്കും.ചുറ്റിക ഉപയോഗിച്ച് തലക്കടിച്ചും കൂര്‍ത്ത ഉളികൊണ്ട് കുത്തിയുമാണ് പുഷ്പലതയെ കൊലപ്പെടുത്തിയത്.അതേ സമയം പുഷ്പലതയുടെ അച്ഛന്‍ ആന്റണി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തന്നെ തുടരുകയാണ്.
ഇന്നലെയാണ് പടപ്പക്കരയിലെ വീട്ടില്‍ പുഷ്പലതയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതിയെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. പുഷ്പലതയുടെ മകന്‍ അഖിലിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പണം ആവശ്യപെട്ട് അഖില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച വീട്ടില്‍ പ്രശ്‌നം ഉണ്ടാക്കിയിരുന്നു. നിലവില്‍ ഇയാളെക്കുറിച്ച് യാതൊരു വിവരവും ഇല്ല. അഖില്‍ ലഹരിക്ക് അടിമയാണെന്നും പൊലീസ് പറയുന്നു.
/loading-logo.jpg
No comments:
Post a Comment