ദുരന്ത ഭൂമിയിലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വലിയ ആത്മവിശ്വസം പകര്‍ന്നെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. കേന്ദ്രം ഒപ്പമുണ്ടെന്ന് പ്രധാനമന്ത്രി വാക്ക് നല്‍കിയതാണ്.എന്നാല്‍ ഇപ്പോഴും കേരള സര്‍ക്കാരിന് പ്രതീക്ഷയുണ്ട്. പ്രതീക്ഷ അര്‍ത്ഥവത്താക്കുന്നതിനായി ഇടക്കാല ആശ്വാസം നല്‍കി കൂടെയെന്നും വനം മന്ത്രി ചോദിച്ചു. ദുരന്തഭൂമിയില്‍ തൃപ്തിക്കരമായി പ്രവര്‍ത്തിക്കുന്നതിനായി സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ദുരിതാശ്വാസക്യാമ്പുകളിലുള്ള കുടുംബങ്ങളെ ചൊവ്വാഴ്ചയോടെ വാടക വീടുകളിലേക്ക് മാറ്റാനും നിലവില്‍ ക്യാമ്പുകള്‍ ആയി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ അധ്യയനം തുടങ്ങാനുമാണ് സര്‍ക്കാര്‍ ആലോചന. 10 സ്‌കൂളുകളാണ് നിലവില്‍ ദുരിതാശ്വാസക്യാമ്പുകള്‍ ആയി പ്രവര്‍ത്തിക്കുന്നത്. ഇതിനോടകം നൂറിലധികം കുടുംബങ്ങള്‍ ബന്ധു വീടുകളിലേക്ക് വാടകവീടുകളിലേക്കോ മാറിയതായാണ് സര്‍ക്കാര്‍ കണക്ക്. 400 ല്‍ ഏറെ കുടുംബങ്ങള്‍ ഇപ്പോഴും ക്യാമ്പുകളില്‍ ഉണ്ട്.
വാടക വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് മൂന്നു മാസത്തേക്കുള്ള ഭക്ഷ്യ കിറ്റും വീട്ടുസാമഗ്രികള്‍ അടങ്ങിയ പ്രത്യേക കിറ്റും നല്‍കുമെന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. അതിനിടെ വയനാട് ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു.
/loading-logo.jpg
No comments:
Post a Comment