കതിര്‍മണ്ഡപത്തിലേക്കു കയറാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി ; പ്രതിശ്രുതവരനെ ശുചിമുറിയില്‍ മരിച്ചനിലയില്‍ ; ആത്മഹത്യ യാണെന്നാണ്‌ പ്രാഥമിക നിഗമനം, കാരണം വ്യക്‌തമല്ല - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Thursday, August 29, 2024

കതിര്‍മണ്ഡപത്തിലേക്കു കയറാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി ; പ്രതിശ്രുതവരനെ ശുചിമുറിയില്‍ മരിച്ചനിലയില്‍ ; ആത്മഹത്യ യാണെന്നാണ്‌ പ്രാഥമിക നിഗമനം, കാരണം വ്യക്‌തമല്ല

കൊണ്ടോട്ടി: കതിര്‍മണ്ഡപത്തിലേക്കു കയറാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ പ്രതിശ്രുത വരനെ ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി കരിപ്പൂര്‍ സ്വദേശി കുമ്മിണിപ്പറമ്പ്‌ ജിബിനെ(30)യാണ്‌ കൈ ഞെരമ്പ്‌ മുറിച്ച്‌ മരിച്ചനിലയില്‍ കണ്ടെത്തിയത്‌.

ആത്മഹത്യയാണെന്നാണ്‌ പ്രാഥമിക നിഗമനം. കാരണം വ്യക്‌തമല്ല. ഷാര്‍ജയില്‍ ജോലി ചെയ്യുന്ന ജിബിന്‍ വിവാഹത്തിനാണ്‌ നാട്ടിലെത്തിയത്‌.
ഇന്നലെ 9.30നും 10.30നും ഇടയിലായിരുന്നു കോഴിക്കോട്‌ ചെറുവണ്ണൂര്‍ സ്വദേശിനിയുമായുള്ള വിവാഹ മുഹൂര്‍ത്തം.

രാവിലെ ചടങ്ങിനു വിവാഹമണ്ഡപത്തിലേക്കു പുറപ്പെടുന്നതിനു മുന്‍പ്‌ കുളിക്കാന്‍ ശുചിമുറിയില്‍ കയറിയ ജിബിന്‍ പുറത്തിറങ്ങാതിരുന്നതിനെ തുടര്‍ന്ന്‌ ബന്ധുക്കള്‍ വാതില്‍ തകര്‍ത്ത്‌ അകത്തുകയറിയപ്പോള്‍ മരിച്ചു കിടക്കുകയായിരുന്നു.

എന്തെങ്കിലും പ്രശ്‌നങ്ങളുള്ളതായി ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഒരു സൂചനയുമില്ല. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക്‌ മാറ്റി. ജിബിന്റെ ഫോണ്‍ കോള്‍ വിവരങ്ങള്‍ അടക്കം പോലീസ്‌ പരിശോധിക്കുന്നുണ്ട്‌.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages