ലൈംഗികാപവാദത്തില്‍ കുരുങ്ങിയ എംഎല്‍എ മുകേഷിന്റെ കാര്യത്തില്‍ ഇന്ന് തീരുമാനമാകും. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് നടക്കും. മുകേഷിനെതിരേയുള്ള ബലാംത്സംഗക്കേസ് പ്രധാന ചര്‍ച്ചയാകുമ്പോള്‍ താരം എംഎല്‍എ സ്ഥാനം രാജിവെയ്ക്കണോ എന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. മുകേഷ് രാജിവെയ്ക്കണമെന്ന സിപിഐ നിലപാടും ചര്‍ച്ച ചെയ്യും.
വിവാദം ആരംഭിക്കുകയും പ്രതിയാക്കി കേസെടുക്കുകയും ചെയ്ത സാഹചര്യത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക് ഇതുവരെ എത്തിയിട്ടില്ലാത്ത മുകേഷ് ഇന്ന് വീട്ടില്‍ നിന്നും പുറത്തുപോയി. കുമാരപുരത്തെ വീട്ടില്‍ നിന്നും പോലീസ് അകമ്പടിയിലാണ് പുറത്ത് പോയത്. എംഎല്‍എ എന്ന ബോര്‍ഡ് ഇല്ലാത്ത വാഹനത്തില്‍ മുകേഷ് കൊല്ലത്തേക്ക് പോയതായിട്ടാണ് റിപ്പോര്‍ട്ട്. കൊച്ചിയില്‍ അഭിഭാഷകരെ കാണാനായി പോകുന്നതെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന. വിവാദത്തില്‍ ഇതുവരെ മുകേഷ് പ്രതികരിച്ചിട്ടില്ല.
ഇന്നലെ കൂടിയ അവെയ്ലബിള് സെക്രട്ടേറിയേറ്റ് മുകേഷ് തല്ക്കാലം രാജി വെയ്ക്കേണ്ടെന്ന നിലപാടിലാണ് എത്തി നില്‍ക്കുന്നത്. അതേസമയം ഇന്നലെ ചേര്‍ന്ന സിപിഐയുടെ നേതൃയോഗം മുകേഷ് രാജിവെയ്ക്കണമെന്ന ആവശ്യം ഉയര്‍ത്തിയിരുന്നു. അതേസമയം അന്വേഷണം പുരോഗമിക്കുന്നത് അനുസരിച്ച് കാര്യങ്ങളില്‍ തീരുമാനം എടുക്കാമെന്ന നിലപാടിലാണ് സിപിഎം ഇപ്പോള്‍ എടുത്തിരിക്കുന്ന തീരുമാനം.
കഴിഞ്ഞതവണ കോണ്‍ഗ്രസിന്റെ എംഎല്‍എമാര്‍ക്കെതിരേ ആരോപണം ഉയര്‍ന്നപ്പോള്‍ അവര്‍ രാജിവെച്ചില്ലല്ലോ എന്ന നിലപാടാണ് മുകേഷിന്റെ കാര്യത്തില്‍ സിപിഎം പ്രധാനമായും ഉയര്‍ത്തുന്ന ന്യായീകരണം. ഇന്നലെ മുകേഷ് മുഖ്യമന്ത്രിയെ നേരില്‍കണ്ട് വിവരം ധരിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. പണത്തിന് വേണ്ടി ഉയര്‍ത്തിയിരിക്കുന്ന വിവാദമാണെന്നതാണ് മുകേഷിന്റെ ന്യായീകരണം.
/loading-logo.jpg
No comments:
Post a Comment