ജയസൂര്യക്കെതിരായ കേസില്‍ ബാലചന്ദ്രമേനോന്റെ മൊഴിയും രേഖപ്പെടുത്തും ; പ്രധാന 'ലൊക്കേഷന്‍' കൊച്ചി; സ്‌റ്റേഷന്‍ തോറും കേസ്! നടിമാരുടെ പരാതിയില്‍ കൂടുതല്‍ പ്രമുഖര്‍ കുടുങ്ങുന്നു - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Friday, August 30, 2024

ജയസൂര്യക്കെതിരായ കേസില്‍ ബാലചന്ദ്രമേനോന്റെ മൊഴിയും രേഖപ്പെടുത്തും ; പ്രധാന 'ലൊക്കേഷന്‍' കൊച്ചി; സ്‌റ്റേഷന്‍ തോറും കേസ്! നടിമാരുടെ പരാതിയില്‍ കൂടുതല്‍ പ്രമുഖര്‍ കുടുങ്ങുന്നു

തിരുവനന്തപുരം: നടന്‍ ജയസൂര്യക്കെതിരായ കേസില്‍ സിനിമയുടെ സംവിധായകന്‍ ബാലചന്ദ്രമേനോന്റെ മൊഴി രേഖപ്പെടുത്തും. നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയില്‍ സിനിമയുടെ മറ്റ് സാങ്കേതിക പ്രവര്‍ത്തകരുടെയും മൊഴിയെടുക്കും. പരാതിക്കാരിയുടെ മൊഴിയില്‍ പറഞ്ഞിരിക്കുന്നവരുടെ മൊഴികളാണ് രേഖപ്പെടുത്തുക. സെക്രട്ടേറിയറ്റിലെ ഷൂട്ടങ്ങിനിടെ അതിക്രമം നടന്നുവെന്നാണ് കേസ്.

അതേസമയം, ഷൂട്ടിങ്ങിനായി വാടകയ്ക്ക് കൊടുത്തതിന്റെ വിശദാശങ്ങള്‍ തേടി സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പിന് പോലീസ് കത്ത് നല്‍കി. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ജയസൂര്യക്കെതിരേ കേസെടുത്തിരിക്കുന്നത്. സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയതിന് ഐ.പി.സി 354, 354 എ, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രീസ്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്. കൊച്ചി സ്വദേശിയായ നടിയുടെ ഏഴു പരാതികളില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ കേസാണ് ഇത്.

ജയസൂര്യക്കു പുറമേ മുകേഷ് എം.എല്‍.എ, ഇടവേള ബാബു, മണിയന്‍പിള്ള രാജു, കോണ്‍ഗ്രസ് നേതാവ് അഡ്വ. വി എസ്. ചന്ദ്രശേഖരന്‍, കാസ്റ്റിങ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ തുടങ്ങിയവര്‍ക്കെതിരേയും നടി പരാതി നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പു നടന്നിട്ടുള്ളതും ഗൗരവമേറിയതുമായതിനാല്‍ സാഹചര്യത്തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിക്കേണ്ട ദൗത്യമാണ് അന്വേഷണ സംഘത്തിനു മുന്നിലുള്ളത്. നടിയുടെ പക്കലുള്ള തെളിവുകളും അന്വേഷണത്തില്‍ നിര്‍ണായകമാകും.

ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം പരാതികളായും കേസായും ചലച്ചിത്രമേഖലയിലെ പ്രമുഖര്‍ക്കു കുരുക്കാവുന്നു. നടിമാര്‍ നല്‍കിയ ലൈംഗികാതിക്രമപരാതിയില്‍ എം. മുകേഷ്, സിദ്ദിഖ്, ജയസൂര്യ എന്നിവര്‍ക്കു പുറമേ മണിയന്‍പിള്ള രാജു, ഇടവേള ബാബു, സംവിധായകന്‍ രഞ്ജിത്ത്, പ്രോഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, കോണ്‍ഗ്രസ് നേതാവ് അഡ്വ. ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ക്കെതിരേയും എറണാകുളം ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

എറണാകുളം നോര്‍ത്ത് പോലീസാണു രഞ്ജിത്തിനും ഇടവേള ബാബുവിനുമെതിരേ കേസെടുത്തത്. അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യില്‍ അംഗത്വം വാഗ്ദാനം ചെയ്ത് ഫ്‌ളാറ്റിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണു ബാബുവിനെതിരായ പരാതി. 'ടാ തടിയാ' സിനിമയുടെ ചിത്രീകരണ സ്ഥലത്തു പീഡിപ്പിച്ചെന്ന പരാതിയില്‍ ഐ.പി.സി 376(1) പ്രകാരമാണു മണിയന്‍പിള്ള രാജുവിനെതിരേ ഫോര്‍ട്ട് കൊച്ചി പോലീസ് കേസെടുത്തത്.

നോബിളിനെതിരേ പാലാരിവട്ടം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടാംപ്രതിയാണു ലോയേഴ്‌സ് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖരന്‍. പീഡനപരാതിക്കു പിന്നാലെ ഇയാള്‍ സംഘടനാഭാരവാഹിത്വം രാജിവയ്ക്കുകയായിരുന്നു. മുകേഷിനെതിരേ മരട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ജാമ്യമില്ലാവകുപ്പുപ്രകാരമാണ്. ആലുവയിലെ ഫ്‌ളാറ്റില്‍ 12 മണിക്കൂര്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണു പോലീസ് കേസെടുത്തത്. സെക്രട്ടേറിയേറ്റില്‍ അപമര്യാദയായി പെരുമാറിയെന്ന നടിയുടെ പരാതിയില്‍ ജയസൂര്യയ്‌ക്കെതിരേ തിരുവനന്തപുരത്താണു കേസ്. പ്രൊഡക്ഷന്‍ മാനേജര്‍ ബെച്ചുവിനെതിരേ നെടുമ്പാശേരിയിലും.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages