കൽക്കരി ഉപയോഗിച്ചുള്ള തന്തൂരുകൾ ഒഴിവാക്കണമെന്ന് അധികൃതർ. കബാബുകൾക്കും തന്തൂരി വിഭവങ്ങൾക്കും പേരുകേട്ട ലഖ്‌നൗവിലാണ് ഇത്തരമൊരു നിര്‍ദ്ദേശം. കൽക്കരി ഉപയോഗിച്ചുള്ള തന്തൂരി അടുപ്പുകൾക്ക് പകരം വാതകത്തിൽ പ്രവർത്തിക്കുന്നവയിലേക്ക് മാറാൻ ലഖ്നൗ സിറ്റി സിവിൽ ബോഡി നിർദ്ദേശിച്ചു.
ഉത്തർപ്രദേശ് തലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം തടയാനാണ് നടപടിയെന്നാണ് വിശദീകരണം. ഇവിടെ 2000-ലധികം തന്തൂറുകൾ പ്രവർത്തിക്കുന്നുണ്ട്. ദി എനർജി ആൻഡ് റിസോഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് നടത്തിയ പഠനത്തിൽ വായു ഗുണനിലവാരത്തിൽ കുറവുണ്ടായതായി കണ്ടെത്തിയെന്നും ഗ്യാസ് തന്തൂരുകളിലേക്ക് മാറാൻ നിർദേശിച്ചെന്നും മുനിസിപ്പൽ കമ്മീഷണർ ഇന്ദിർജിത് സിംഗ് പറഞ്ഞു.
അതേസമയം, തീരുമാനത്തിന് സമ്മിശ്ര പ്രതികരണമാണുണ്ടായത്. കൽക്കരി തന്തൂറിൽ പാചകം ചെയ്യുന്ന രുചി ഒരിക്കലും ഗ്യാസിൽ ലഭിക്കില്ലെന്ന് ഹോട്ടലുടമകൾ വ്യക്തമാക്കി.
/loading-logo.jpg
No comments:
Post a Comment