അതിർത്തി സുരക്ഷിതം, കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി: ഗവർണർ സി.വി ആനന്ദബോസ് - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Tuesday, August 6, 2024

അതിർത്തി സുരക്ഷിതം, കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി: ഗവർണർ സി.വി ആനന്ദബോസ്

കൊൽക്കത്ത: ഭാരത ഇന്ത്യ- ബംഗ്ലാദേശ് അതിർത്തികൾ സുരക്ഷിതമാണെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പശ്ചിമബംഗാൾ ഗവർണർ ഡോ സി.വി ആനന്ദബോസ് പറഞ്ഞു. അതിർത്തിയിലെ സ്ഥിതിഗതികൾ നിയന്ത്രണാധീനമാണ്. പരിഭ്രാന്തിയുടെ ആവശ്യമില്ല. കിംവദന്തികൾ പ്രചരിപ്പിക്കുന്നവരെ കരുതിയിരിക്കണം. അതിർത്തികൾ സംരക്ഷിക്കാൻ ശക്തവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കുന്ന ഭാരത സർക്കാരിനുപിന്നിൽ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ജാഗ്രതയോടെ നിരീക്ഷിക്കുന്നതിനും നിജസ്ഥിതി അറിയിക്കുന്നതിനും രാജ്ഭവനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു ഉന്നതാധികാര നിരീക്ഷണ സമിതിക്ക് (ഹൈ പവർ വാച്ച്‌ഡോഗ് കമ്മിറ്റി) രൂപം നൽകി.

അഭ്യൂഹങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഭാരതമണ്ണിലേക്കുള്ള അനധികൃത കടന്നുകയറ്റം തടയാൻ രാഷ്ട്രം ഫലപ്രദമായ നടപടികൾ സ്വീകരിക്കും

ഔദ്യോഗിക സന്ദർശനത്തിന് ഡൽഹിയിലായിരുന്ന ഗവർണർ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായുള്ള കൂടിയാലോചനകൾക്കുശേഷം വൈകിട്ടോടെ കൊൽക്കത്തയിലെത്തി. സ്ഥിതിഗതികൾ നിരീക്ഷിച്ചശേഷം ആവശ്യമെങ്കിൽ അദ്ദേഹം അതിർത്തി പ്രദേശങ്ങൾ സന്ദര്ശിക്കും. വിവിധ സുരക്ഷസേനാ തലവന്മാർ ഗവർണറുമായി നിരന്തര സമ്പർക്കത്തിലാണ്.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages