പാറ്റ്ന : ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ്യുടെ ഓഫീസിന് നേരെ ഉണ്ടായ ബോംബ് ആക്രമണ ഭീഷണിയില്‍ പോലീസ് കേസെടുത്തു . കഴിഞ്ഞ മാസം ഇ-മെയിൽ വഴിയാണ് ഭീഷണി ലഭിച്ചത്. അൽ-ഖ്വയ്ദയുമായി ബന്ധമുളള അജ്ഞാത അക്കൗണ്ടിൽ നിന്നാണ് ഇമെയിൽ വന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസ് പരിസരത്ത് ബോംബ് ഇടുമെന്നും ബീഹാറിലെ സ്പെഷ്യല്‍ പോലീസ് ഫോഴ്സിനും ആക്രമണം തടയാന്‍ കഴിയില്ലെന്നുമാണ് ഇ-മെയില്‍ ഭീഷണിയില്‍ പറയുന്നത്. ജൂലൈ 16 നാണ് ഇമെയിൽ വഴി സന്ദേശം ലഭിച്ചതെങ്കിലും പോലീസ് കേസെടുത്തത് കഴിഞ്ഞ ദിവസമാണ്.
സംഭവത്തില്‍ സചിവാലയ പോലീസ് ആണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സ്റ്റേഷന് ഹൗസ് ഓഫിസര്‍ സഞ്ജീവ് കുമാറിന്റെ് മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പോലീസിന് പുറമെ തീവ്രവാദ വിരുദ്ധ സേനയും കേസ് അന്വേഷണം ആരംഭിച്ചു.
/loading-logo.jpg
No comments:
Post a Comment