കാന്‍പൂര്‍; 17 കാരന്‍ അമിതവേഗത്തിലോടിച്ച കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരി മരിച്ചു. തിരക്കേറിയ റോഡ്‌ലി# കാര്‍ അഭ്യാസം നടത്തുന്നതിനിടെയായിരുന്നു അപകടം നടന്നത്.സംഭവസ്ഥലത്ത് വച്ച്തന്നെ ബൈക്ക് ഓടിച്ചിരുന്ന യുവതി മരിച്ചു. ഒപ്പമുണ്ടായിരുന്ന മകള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം നടന്നത് കാന്‍പൂരിലായിരുന്നു.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. അമിതവേഗത്തിലെത്തിയ കാര്‍ അമ്മയും മകളും സഞ്ചരിച്ച ബൈക്കില്‍ വന്ന് ഇടിക്കുന്നത് വീഡിയോയില്‍ കാണാം. ഇടിയുടെ ആഘാതത്തില്‍ ഇരുവരും രണ്ട് വശത്തേക്ക് തെറിച്ചുവീഴുന്നതും വീഡിയോയില്‍ വ്യക്തമാണ്.
സമീപവാസികള്‍ ഉടന്‍ തന്നെ യുവതിയെയും മകളെയും ആശുപത്രിയിലെത്തിച്ചെങ്കിലും യുവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല. മകള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. കാര്‍ ഓടിച്ച പതിനേഴുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അവനൊപ്പം സഹപാഠികളും ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
/loading-logo.jpg
No comments:
Post a Comment