ഇരുളില്‍ ഇരച്ചെത്തിയ ആ വലിയ ഉരുള്‍പൊട്ടലിനെതിരേ മതിലായി മാറിയത് വെള്ളാര്‍മല സ്‌കൂള്‍ ; ഒരു നാടിനെ പൂര്‍ണമായി ഭൂമുഖത്തുനിന്നും തുടച്ചുനീക്കുന്നതിന് തടസം നിന്നു - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Saturday, August 3, 2024

ഇരുളില്‍ ഇരച്ചെത്തിയ ആ വലിയ ഉരുള്‍പൊട്ടലിനെതിരേ മതിലായി മാറിയത് വെള്ളാര്‍മല സ്‌കൂള്‍ ; ഒരു നാടിനെ പൂര്‍ണമായി ഭൂമുഖത്തുനിന്നും തുടച്ചുനീക്കുന്നതിന് തടസം നിന്നു

ചൂരല്‍മല: സര്‍വതും തുടച്ചുനീക്കി ഇരുളില്‍ ഇരച്ചെത്തിയ ആ വലിയ ഉരുള്‍പൊട്ടലിനെതിരേ മതിലായി മാറി വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. സ്‌കൂളിന്റെ പഴയ കെട്ടിടങ്ങള്‍ ഉരുള്‍ വിഴുങ്ങിയെങ്കിലും പുതിയ കെട്ടിടം സ്വയം നശിച്ചപ്പോഴും ഒരു നാടിനെ പൂര്‍ണമായി ഭൂമുഖത്തുനിന്നും തുടച്ചുനീക്കുന്നതിന് തടസമായി നിന്നു.

വയനാട് ജില്ലാ പഞ്ചായത്ത് 2021-23 വര്‍ഷത്തില്‍ നിര്‍മിച്ചതാണ് വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയുടെ ഇരുനിലക്കെട്ടിടം. ഈ കെട്ടിടത്തിന്റെ മുന്നിലൂടെ ഒഴുകിച്ചെന്ന കൂറ്റന്‍ പാറകളും മരങ്ങളും മണ്ണും കൂടിച്ചേര്‍ന്നാണ് പാടികളും വീടുകളും തകര്‍ത്തെറിഞ്ഞ് ദുരന്തം വിതച്ചത്. എന്നാല്‍, സ്‌കൂള്‍ കെട്ടിടത്തില്‍ തടഞ്ഞുനിന്ന മരങ്ങള്‍ അവിടെ നിന്നു നീങ്ങിയിട്ടില്ല.

ഒട്ടേറെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും അവയില്‍ കഴിച്ചുകൂട്ടിയ മനുഷ്യര്‍ക്കും സംരക്ഷണം നല്‍കുകയായിരുന്നു ഈ സ്‌കൂള്‍ കെട്ടിടം. മണിക്കൂറുകള്‍ നീണ്ട ദുരന്തം അവസാനിച്ചപ്പോഴും സ്‌കൂള്‍ പൂര്‍ണമായും തകര്‍ന്നില്ല. പുഴ വഴിമാറിയപ്പോള്‍ ഒഴുകിയെത്തിയ കൂറ്റന്‍ കരിങ്കല്ലുകളാണ് സ്‌കൂള്‍ ഗ്രൗണ്ടിലും പരിസരങ്ങളിലുമായി ചിതറിക്കിടക്കുന്നത്. പരന്നൊഴുകുന്ന പുഴയാവട്ടെ അതിശക്തമായ നിലയിലും.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages