രഞ്‌ജിത്ത്‌ യുവാവിന്റെ നഗ്നചിത്രങ്ങള്‍ അയച്ചു, ആരോപണം നിഷേധിച്ച്‌ നടി രേവതി - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Sunday, September 1, 2024

രഞ്‌ജിത്ത്‌ യുവാവിന്റെ നഗ്നചിത്രങ്ങള്‍ അയച്ചു, ആരോപണം നിഷേധിച്ച്‌ നടി രേവതി

കൊച്ചി: സംവിധായകന്‍ രഞ്‌ജിത്ത്‌ യുവാവിന്റെ നഗ്നചിത്രങ്ങള്‍ അയച്ചെന്ന ആരോപണം നിഷേധിച്ചു നടി രേവതി. ഇത്തരത്തില്‍ ആരോപിക്കപ്പെടുന്ന ഒരു ഫോട്ടോയും തനിക്കു ലഭിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ അതേക്കുറിച്ചു കൂടുതല്‍ പ്രതികരിക്കേണ്ട ആവശ്യവുമില്ലെന്നും രേവതി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണു രേവതിയുടെ പ്രതികരണം.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്‌ പുറത്തുവന്നതിനു പിന്നാലെ രഞ്‌ജിത്തിനെതിരേ ലൈംഗികാരോപണവുമായി ബംഗാളി നടിയും ഒരു സിനിമാ പ്രവര്‍ത്തകനും രംഗത്തുവന്നിരുന്നു. സിനിമയില്‍ അവസരം വാഗ്‌ദാനംചെയ്‌തു ലൈംഗികാതിക്രമത്തിന്‌ ഇരയാക്കിയെന്നായിരുന്നു യുവാവിന്റെ പരാതി. ഹോട്ടല്‍ മുറിയില്‍ തന്നെ രഞ്‌ജിത്ത്‌ പീഡിപ്പിച്ചെന്നും ചിത്രങ്ങള്‍ രേവതിക്ക്‌ അയച്ചെന്നുമായിരുന്നു യുവാവിന്റെ പരാതി.

2012ല്‍ 'ബാവൂട്ടിയുടെ നാമത്തില്‍' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്മാരെ കാണാന്‍ പോയപ്പോഴാണ്‌ അന്നു പ്ലസ്‌ ടു വിദ്യാര്‍ഥിയായിരുന്ന താന്‍ രഞ്‌ജിത്തിനെ പരിചയപ്പെട്ടതെന്നും യുവാവ്‌ പറഞ്ഞു. 'പിന്നീട്‌ ബംഗളുരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വരാന്‍ ആവശ്യപ്പെട്ടു. അവിടെവച്ചു സിനിമയില്‍ അവസരം വാഗ്‌ദാനം ചെയ്‌ത് മദ്യംനല്‍കി ക്രൂരമായി പീഡിപ്പിച്ചു.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages