തലവേദനയാകുന്ന പി.വി. അന്‍വര്‍ എം.എല്‍.എയെ കുരുക്കാന്‍ സര്‍ക്കാര്‍ ; ഫോണ്‍ചോര്‍ത്തലില്‍ ആദ്യകേസ് കറുകച്ചാലില്‍ - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Monday, September 30, 2024

തലവേദനയാകുന്ന പി.വി. അന്‍വര്‍ എം.എല്‍.എയെ കുരുക്കാന്‍ സര്‍ക്കാര്‍ ; ഫോണ്‍ചോര്‍ത്തലില്‍ ആദ്യകേസ് കറുകച്ചാലില്‍

കോട്ടയം: തലവേദനയാകുന്ന പി.വി. അന്‍വര്‍ എം.എല്‍.എയെ കുരുക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഫോണ്‍ ചോര്‍ത്തിയെന്ന പരാതിയില്‍ അന്‍വറിനെതിരേ കേസ്. കറുകച്ചാല്‍ നെടുംകുന്നം സ്വദേശി പീലിയാനിക്കല്‍ തോമസ് നല്‍കിയ പരാതിയില്‍ കറുകച്ചാല്‍ പോലീസാണ് ഭാരതീയ ന്യായ സംഹിതയിലെ 192 വകുപ്പ് അനുസരിച്ചു കേസെടുത്തത്. അന്‍വറിനെതിരേ മുന്‍പ് ഉയര്‍ന്ന ആരോപണങ്ങളിലും ശക്തമായ പോലീസ് നടപടിയുണ്ടാകുമെന്നതിന്റെ സൂചനയാണ് ഇൗ കേസെന്നു വിലയിരുത്തല്‍.

പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി സമൂഹത്തില്‍ പ്രശ്‌നമുണ്ടാക്കാന്‍ പി.വി.അന്‍വര്‍ ശ്രമിച്ചെന്നാണു പരാതി. ഡി.ജി.പിയുടെ ഓഫീസില്‍ നല്‍കിയ പരാതി, പിന്നീട് കറുകച്ചാല്‍ പോലീസിനു കൈമാറുകയായിരുന്നു. പൊതുസുരക്ഷയെ ബാധിക്കുന്ന വിധത്തില്‍ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെയും മറ്റും ഫോണ്‍ വിവരങ്ങള്‍ ടെലികമ്യൂണിക്കേഷന്‍ സംവിധാനത്തില്‍ നിയമവിരുദ്ധമായി കടന്നു കയറി ചോര്‍ത്തിയെന്നും ഫോണ്‍ സംഭാഷണം മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. പൊതുജനങ്ങള്‍ക്കിടയില്‍ പരസ്പരം പകയും ഭീതിയും ഉണ്ടാക്കുന്നതിനും കലാപം സൃഷ്ടിക്കുന്നതിനും വേണ്ടി അവ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

മലപ്പുറം മുന്‍ എസ്.പി: സുജിത് ദാസുമായുള്ള ഫോണ്‍ സംഭാഷണവും ചില ഉദ്യോഗസ്ഥരുടെ സംഭാഷണവും അന്‍വര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് സുജിത് ദാസിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍, ഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ അന്ന് അന്‍വറിനെതിരേ കേസെടുത്തിരുന്നില്ല. എല്‍.ഡി.എഫില്‍നിന്ന് പുറത്തുപോയതിനു പിന്നാലെ ശനിയാഴ്ചയാണ് പോലീസ് കേസെടുത്തത്്.

ആരുടെയും നിര്‍ദേശപ്രകാരമല്ല, താന്‍ പരാതി നല്‍കിയതെന്നു പരാതിക്കാരനായ പീലിയാനിക്കല്‍ തോമസ് പറഞ്ഞു. ' 12 വര്‍ഷം മുമ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ഇപ്പോള്‍ ഒരു പാര്‍ട്ടിയിലും അംഗത്വമില്ല. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് അന്‍വര്‍ ചെയ്തത്.'- പീലിയാനിക്കല്‍ തോമസ് പറഞ്ഞു.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages