ഹിസ്ബുള്ള മേധാവി എവിടെയെന്ന് വിവരം നല്‍കിയത് ഇറാന്‍ ചാരന്‍; മുതിര്‍ന്ന നേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ നസ്‌റല്ല എത്തുമെന്ന് ഇയാള്‍ ഇസ്രയേലിനെ അറിയിച്ചു - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Monday, September 30, 2024

ഹിസ്ബുള്ള മേധാവി എവിടെയെന്ന് വിവരം നല്‍കിയത് ഇറാന്‍ ചാരന്‍; മുതിര്‍ന്ന നേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ നസ്‌റല്ല എത്തുമെന്ന് ഇയാള്‍ ഇസ്രയേലിനെ അറിയിച്ചു

ന്യൂയോര്‍ക്ക്: ലെബനനിലെ ബെയ്‌റൂട്ടില്‍ നടന്ന വ്യോമാക്രമണത്തില്‍ ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസന്‍ നസ്‌റല്ല കൊല്ലപ്പെടുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പ് ഒരു ഇറാനിയന്‍ ചാരന്‍, നസ്‌റല്ല എവിടെയാണെന്ന് ഇസ്രായേല്‍ അധികൃതരെ അറിയിച്ചതായി റിപ്പോര്‍ട്ട്.

ബെയ്‌റൂട്ടിന്റെ തെക്ക് ഹിസ്ബുള്ളയുടെ ഭൂഗര്‍ഭ ആസ്ഥാനത്ത് മുതിര്‍ന്ന നേതാക്കളുടെ യോഗം ചേരുന്നുണ്ടെന്നും ഇതില്‍ പങ്കെടുക്കാന്‍ നസ്‌റല്ല എത്തുമെന്നും ഇൗ ചാരന്‍ ഇസ്രയേലിനെ അറിയിക്കുകയായിരുന്നു.

ലെബനനിലെ സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് ഫ്രഞ്ച് ദിനപ്പത്രമായ 'ലെ പാരീസിയന്‍' റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ സമയം 28 ന് ഉച്ചയ്ക്ക് 1.30നാണ് നസ്‌റല്ലയെ കൊലപ്പെടുത്തിയതായി ഇസ്രയേല്‍ സൈന്യം അറിയിച്ചത്. പിന്നാലെ ഹിസ്ബുള്ളയും ഇക്കാര്യം സ്ഥിരീകരിച്ചു.

ആയുധമായി ചാരന്‍മാര്‍

രഹസ്യാനേ്വഷണ സ്രോതസുകളെ കൂടുതലായി ഉപയോഗപ്പെടുത്തിയതാണ് അടുത്തിടെ ഹിസ്ബുള്ളയ്‌ക്കെതിരേ ഇസ്രയേല്‍ നേടിയ പല വിജയങ്ങള്‍ക്കും കാരണമെന്ന് 'ന്യൂയോര്‍ക്ക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. 2006 ല്‍ നടന്ന ഇസ്രയേല്‍-ഹിസ്ബുള്ള യുദ്ധത്തില്‍ ഇസ്രയേലിനു കാര്യമായ വിജയമുണ്ടായിരുന്നില്ല. യു.എന്നിന്റെ മധ്യസ്ഥതയിലാണ് 34 ദിവസം നീണ്ട അന്നത്തെ യുദ്ധം അവസാനിച്ചത്.

തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഹിസ്ബുള്ളയുടെ നേതൃത്വത്തെക്കുറിച്ചും തന്ത്രങ്ങളെക്കുറിച്ചും വിവരങ്ങള്‍ ശേഖരിക്കാന്‍ ഇസ്രയേല്‍ ശ്രമം തുടങ്ങി. സിഗ്നല്‍സ് ഇന്റജലിജന്‍സ് ഏജന്‍സിയായ യൂണിറ്റ് 8200, ഹിസ്ബുള്ളയുടെ സെല്‍ഫോണുകളും മറ്റു വാര്‍ത്താവിനിമയ സംവിധാനങ്ങളും ചോര്‍ത്താല്‍ സൈബര്‍ ഉപകരണങ്ങള്‍ നിര്‍മിച്ചു. നിര്‍ണായക വിവരങ്ങള്‍ സൈന്യത്തിനും വ്യോമസേനയ്ക്കും കൈമാറാന്‍ സൈന്യത്തില്‍ പ്രത്യേക വിഭാഗം രൂപീകരിച്ചു.

ഹിസ്ബുള്ള അംഗങ്ങള്‍ ഉപയോഗിച്ചിരുന്ന പേജറുകളും വാക്കിടോക്കികളും പൊട്ടിത്തെറിച്ച് അടുത്തിടെ 37 പേര്‍ മരിച്ചിരുന്നു. രണ്ടു ദിവസങ്ങളിലായി നടന്ന സംഭവങ്ങളില്‍ 3,000 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ഇതിനു പിന്നാല്‍ ഇസ്രയേല്‍ ആയിരുന്നെന്ന് ലെബനന്‍ നടത്തിയ അനേ്വഷണത്തില്‍ കണ്ടെത്തി.

സെല്‍ഫോണുകള്‍ ചോര്‍ത്തപ്പെടുന്നതായി മനസിലായതോടെയാണ് ഹിസ്ബുള്ള ആശയവിനിമയത്തിനു പേജറുകളും വാക്കി-ടോക്കികളും ഉപയോഗിച്ചു തുടങ്ങിയത്. എന്നാല്‍, ഇസ്രയേല്‍ ചാരസംഘടനയായ മൊസാദ്, ബുഡാപെസ്റ്റില്‍ ഒരു വ്യാജ കമ്പനി സൃഷ്ടിക്കുകയും തയ്‌വാനിലെ ഒരു കമ്പനിയുടെ ലൈസന്‍സ് പ്രകാരം പേജറുകള്‍ സൃഷ്ടിക്കുകയും ചെയ്തു. ഇൗ പേജറുകള്‍ ലബനനില്‍ എത്തുന്നതിനു മുമ്പ് ഇസ്രേലി ഏജന്റുമാര്‍ അവയില്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിക്കുകയായിരുന്നു.

ഹിസ്ബുള്ള നേതാക്കളെ ഉന്നമിട്ട് നീക്കം

രഹസ്യാനേ്വഷണത്തിലൂടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായുള്ള ഇസ്രയേലിന്റെ മുതല്‍മുടക്ക് 2008 ല്‍ ഫലം കണ്ടുതുടങ്ങിയതായി ന്യൂയോര്‍ക്ക്് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അന്ന് ഹിസ്ബുള്ള നേതാവ് ഇമാസ് മുഗ്നിയായെ സി.ഐ.എയുടെ സഹായത്തോടെ സിറിയയില്‍വച്ചു കൊലപ്പെടുത്തി. 2020 ല്‍, ഇറാന്റെ ഖുദ്‌സ് ഫോഴ്‌സിന്റെ തലവനായ ഖാസിം സുലൈമാനി, നസ്‌റല്ലയെ കാണാനായി ബെയ്‌റൂട്ടിലേക്കു പോയി.

വ്യോമമാര്‍ഗം ഡമാസ്‌കസിലെത്തി അവിടെനിന്ന് റോഡ് മാര്‍ഗമാണു ബെയ്‌റൂട്ടിലേക്കു പോയത്. യുദ്ധമുണ്ടാകുമെന്ന ആശങ്കയില്‍ ഇസ്രയേല്‍ അന്ന് നസ്‌റല്ലെയെ വധിക്കാന്‍ ശ്രമിച്ചില്ല. പകരം വിവരം യു.എസിനു കൈമാറി.

ബാഗ്ദാദ് വിമാനത്താവളത്തില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ സുലൈമാനി കൊല്ലപ്പെടുകയും ചെയ്തു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ഇസ്രയേല്‍ നടത്തിയ വ്യോമക്രമണങ്ങളില്‍ ഹിസ്ബുള്ളയുടെ പല പ്രമുഖരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇവര്‍ എവിടെയുണ്ടെന്നു കൃത്യമായി മനസിലാക്കിയശേഷമാണ് ഇസ്രയേല്‍ ആക്രമണങ്ങള്‍ നടത്തിയത്.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages