പാപ്പനംകോട്ടെ ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ഓഫീസിലുണ്ടായ തീപിടിത്തത്തില്‍ രണ്ടുപേര്‍ മരിച്ചു; മരിച്ചത് ദമ്പതികളെന്നു സംശയം, ഒരാള്‍ ഓഫീസ് ജീവനക്കാരി, മറ്റേയാളെ തിരിച്ചറിഞ്ഞില്ല - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Wednesday, September 4, 2024

പാപ്പനംകോട്ടെ ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ഓഫീസിലുണ്ടായ തീപിടിത്തത്തില്‍ രണ്ടുപേര്‍ മരിച്ചു; മരിച്ചത് ദമ്പതികളെന്നു സംശയം, ഒരാള്‍ ഓഫീസ് ജീവനക്കാരി, മറ്റേയാളെ തിരിച്ചറിഞ്ഞില്ല

തിരുവനന്തപുരം: തലസ്ഥാനത്ത്, പാപ്പനംകോട്ടെ ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ഓഫീസിലുണ്ടായ തീപിടിത്തത്തില്‍ രണ്ടുപേര്‍ മരിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നരയോടെയായിരുന്നു സംഭവം. മരിച്ചവരില്‍ ഒരാള്‍ ഓഫീസ് ജീവനക്കാരിയായ വൈഷ്ണവ(34)യാണ്. മറ്റേയാള്‍ ഓഫീസിലെത്തിയ സ്ത്രീയാണെന്നു തുടക്കത്തില്‍ അഭ്യൂഹം പരന്നെങ്കിലും പുരുഷനാണെന്നു പിന്നീട് സ്ഥിരീകരിച്ചു.

വൈഷ്ണവയെ ഭര്‍ത്താവ് ബിനു ഓഫീസിലെത്തി പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നെന്ന് പോലീസ് സംശയിക്കുന്നു. മരിച്ച പുരുഷന്‍ ബിനുവാണോയെന്നു സ്ഥിരീകരിക്കാന്‍ ഡി.എന്‍.എ. പരിശോധന നടത്തും. ബിനുവിനെ പോലീസ് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച്ഓഫാണ്. വൈഷ്ണവയ്ക്കു കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നെന്നും ഭര്‍ത്താവ് ബിനു ഓഫീസിലെത്തി വഴക്കുണ്ടാക്കാറുണ്ടായിരുന്നെന്നും പോലീസിനു വിവരം ലഭിച്ചു. പാപ്പനംകോട് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനി ഓഫീസില്‍നിന്നു പൊട്ടിത്തെറിശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു.

കെട്ടിടത്തിന്റെ രണ്ടാംനിലയിലെ ഓഫീസിന്റെ കണ്ണാടിച്ചില്ലുകള്‍ പൊട്ടിച്ചിതറി. അരമണിക്കൂറിനകം തീയണച്ചെങ്കിലും രണ്ടുപേരെ ഗുരുതരപൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. പാപ്പനംകോട് ദിക്കുബലി കളത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന വൈഷ്ണവ മാത്രമാണ് ഓഫീസില്‍ ജോലി ചെയ്യുന്നത്. ഓഫീസ് പൂര്‍ണമായും കത്തിനശിച്ചു. ഏഴുവര്‍ഷമായി പാപ്പനംകോട് ഇൗ ഇന്‍ഷുറന്‍സ് കമ്പനി ഓഫീസ് പ്രവര്‍ത്തിക്കുന്നു.

ചൂഴാറ്റുകോട്ട സ്വദേശി മണി ബാലകൃഷ്ണനാണ് ഏജന്‍സി നടത്തുന്നത്. തീപിടിത്തത്തേക്കുറിച്ച് 24 മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സബ് കലക്ടര്‍ അശ്വതി ശ്രീനിവാസിനു നിര്‍ദേശം നല്‍കിയതായി സ്ഥലം സന്ദര്‍ശിച്ച മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages