അന്‍'വാറി' ല്‍ വെടിനിര്‍ത്തല്‍ ; പക്ഷേ കീഴടങ്ങിയതാര്? - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Wednesday, September 4, 2024

അന്‍'വാറി' ല്‍ വെടിനിര്‍ത്തല്‍ ; പക്ഷേ കീഴടങ്ങിയതാര്?

തിരുവനന്തപുരം: ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ച് സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ പി.വി. അന്‍വര്‍ എം.എല്‍.എ. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സംഘര്‍ഷത്തിന്റെ മഞ്ഞുരുകിയെന്നു സന്ദര്‍ശനത്തിനുശേഷം അന്‍വര്‍ സൂചന നല്‍കിയതോടെ, കീഴടങ്ങിയതാരെന്ന ചോദ്യം രാഷ്ട്രീയവൃത്തങ്ങളില്‍ സജീവമായി.

എ.ഡി.ജി.പി: എം.ആര്‍. അജിത്കുമാറിനെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ എഴുതിനല്‍കിയ അന്‍വര്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കു വിശദീകരണം നല്‍കി. മുഖ്യമന്ത്രി കര്‍ശന നടപടി ഉറപ്പുനല്‍കിയെന്ന് അന്‍വറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. മുഖ്യമന്ത്രിക്കു രേഖാമൂലം നല്‍കിയ പരാതി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നല്‍കുമെന്നു കൂടിക്കാഴ്ചയ്ക്കുശേഷം അന്‍വര്‍ മാധ്യമങ്ങളോടു പറഞ്ഞു.

ഒരു സഖാവെന്ന നിലയിലായിരുന്നു തന്റെ പോരാട്ടം. മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും പരാതി നല്‍കുന്നതോടെ ആ പോരാട്ടത്തിന്റെ ഒന്നാംഘട്ടം അവസാനിച്ചു. അനേ്വഷണവുമായി സഹകരിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കി.

ഇന്നലെ ഉച്ചയ്ക്ക് 12.10-ന് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു അരമണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ച. അന്‍വറിന്റെ ആരോപണങ്ങള്‍ എഴുതിവാങ്ങിയ മുഖ്യമന്ത്രി, എ.ഡി.ജി.പി. അജിത്കുമാറിനോടുള്ള നീരസം പ്രകടിപ്പിച്ചതായാണു സൂചന. എന്നാല്‍, മുന്‍വിധി വേണ്ടെന്നും എ.ഡി.ജി.പിക്കെതിരേ നടപടി സ്വീകരിക്കാന്‍ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തിടുക്കത്തിലുള്ള നടപടി പോലീസിന്റെ മനോവീര്യം തകര്‍ക്കും. നിയമപരമായി നിലനില്‍ക്കുകയുമില്ല. അനേ്വഷണം സുതാര്യമായിരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages