ഇന്ന് പി.വി. അന്‍വര്‍ പാര്‍ട്ടി സെക്രട്ടറി കൂടിക്കാഴ്ച ; കയ്യിലുള്ള തെളിവുകള്‍ കൈമാറും - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Wednesday, September 4, 2024

ഇന്ന് പി.വി. അന്‍വര്‍ പാര്‍ട്ടി സെക്രട്ടറി കൂടിക്കാഴ്ച ; കയ്യിലുള്ള തെളിവുകള്‍ കൈമാറും

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പിന്നാലെ പാര്‍ട്ടിസെക്രട്ടറിക്കും അന്‍വര്‍ ആരോപണ വിഷയങ്ങളില്‍ തെളിവുകള്‍ കൈമാറും. ഇന്ന് രാവിലെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി അദ്ദേഹത്തിന്റെ ഫ്‌ളാറ്റിലാണ് കൂടിക്കാഴ്ച. ഇന്നലെ തന്നെ അന്‍വര്‍ പാര്‍ട്ടി സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അദ്ദേഹം സ്ഥലത്തില്ലാതിരുന്നതിനാലാണ് കൂടിക്കാഴ്ച മാറ്റിയത്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയും അന്‍വര്‍ പരാതി എഴുതി നല്‍കും. ഇന്നലെ അന്‍വറിന്റെ ആരോപണത്തില്‍ എഡിജിപി അനില്‍കുമാറിനെതിരേ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ആരോപണങ്ങള്‍ അന്വേഷിക്കും.

ഇന്നലെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട അന്‍വര്‍ വിശദമായ കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്തുകയും പ്രധാന കാര്യങ്ങള്‍ എഴുതികൊടുക്കുകയും ചെയ്ത ശേഷം തന്റെ ഉത്തരവാദിത്തം തീര്‍ന്നുവെന്നും ബാക്കിയെല്ലാം സര്‍ക്കാരും പാര്‍ട്ടിയും തീരുമാനിക്കട്ടെ എന്നും പ്രതികരിച്ചിരുന്നു. കമ സമാധാന ചുമതലയുള്ള എഡിജിപിയും ആരോപണ വിധേയനായ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയും സ്ഥാനത്ത് ഇരിക്കെ ഇവര്‍ക്ക് കീഴിലുള്ള ഉദ്യോഗസ്ഥര്‍ അടങ്ങിയ സംഘത്തിന് അന്വേഷണ ചുമതല നല്‍കിയത് സര്‍ക്കാരിന്റെ ഇരട്ടതാപ്പെന്നാണ് പ്രതിപക്ഷം പറയുന്നത്.

അതേ സമയം പി വി അന്‍വറിന് പൂര്‍ണ പിന്തുണയുമായി കെ ടി ജലീലും രംഗത്തെത്തിയിരുന്നു. ഇരുവരും ഇന്നലെ വീണ്ടും കൂടിക്കാഴ്ച്ച നടത്തി. തുടര്‍നടപടികള്‍ എടുക്കേണ്ട കാര്യത്തില്‍ ഇരുവരും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായി എന്നാണ് സൂചന. അതേസമയം എഡിജിപിക്കെതിരായ അന്വേഷണത്തിന് അദ്ദേഹത്തിന് താഴെ റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ട്.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages