മുല്ലപ്പെരിയാറില്‍ കക്ഷിചേരാന്‍ വൈദ്യുതി വകുപ്പ്‌; അന്തര്‍സംസ്‌ഥാന നദീതര്‍ക്ക കേസുകളില്‍ തിരിച്ചടിയാകുമെന്ന്‌ വിദഗ്‌ധര്‍, അഡ്വ. ജനറലിനും അഭിപ്രായവ്യത്യാസം - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Sunday, September 29, 2024

മുല്ലപ്പെരിയാറില്‍ കക്ഷിചേരാന്‍ വൈദ്യുതി വകുപ്പ്‌; അന്തര്‍സംസ്‌ഥാന നദീതര്‍ക്ക കേസുകളില്‍ തിരിച്ചടിയാകുമെന്ന്‌ വിദഗ്‌ധര്‍, അഡ്വ. ജനറലിനും അഭിപ്രായവ്യത്യാസം

തിരുവനന്തപുരം; മുല്ലപ്പെരിയാര്‍ കരാറിനെ തന്നെ ചോദ്യംചെയ്‌തു കേരളം സുപ്രീം കോടതിയെ സമീപിച്ചിരിക്കെ, അന്തര്‍സംസ്‌ഥാന നദീതര്‍ക്ക കേസുകളില്‍ വൈദ്യുതിബോര്‍ഡ്‌ കക്ഷിയാകുന്നത്‌ തിരിച്ചടിയാകുമെന്ന്‌ വിദഗ്‌ധര്‍.

വൈദ്യുതിബോര്‍ഡ്‌ കക്ഷിയാകുമ്പോള്‍ വൈദ്യുതി ഉല്‍പ്പാദനത്തിനു കിട്ടുന്ന വെള്ളവുമായി ബന്ധപ്പെട്ടായിരിക്കും അവരുടെ വാദം. അത്‌ മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിനു തിരിച്ചടിയും തമിഴ്‌നാടിനു നേട്ടവുമാകുമെന്നും നിയമവിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈ മാസം ചേര്‍ന്ന നിയമസഭാസമിതിയുടെ ശിപാര്‍ശയുടെ അടിസ്‌ഥാനത്തില്‍ മുല്ലപ്പെരിയാര്‍, പറമ്പിക്കുളം ആളിയാര്‍ കരാറുകളുമായി ബന്ധപ്പെട്ട്‌ സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന കേസുകളില്‍ വൈദ്യുതിബോര്‍ഡ്‌ കക്ഷിചേരണമെന്ന്‌ പൊതുഭരണ, വനംവന്യജീവി ഊര്‍ജ്‌ജ വകുപ്പ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ ആണ്‌ നിര്‍ദേശം നല്‍കിയത്‌. എന്നാല്‍, സംസ്‌ഥാനങ്ങള്‍ സംബന്ധിച്ചുള്ള നിയമപോരാട്ടത്തില്‍ വകുപ്പുകള്‍ കക്ഷിചേരുന്നതില്‍ അഡ്വ. ജനറലിനുപോലും അഭിപ്രായവ്യത്യാസമുണ്ടെന്നാണ്‌ സൂചന.

മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പാണ്‌ അന്തര്‍സംസ്‌ഥാന നദീജല തര്‍ക്കവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത്‌. അതുകൊണ്ടുതന്നെ, മുഖ്യമന്ത്രിയുടെ കൂടി അനുമതിയോടെയാണോ വൈദ്യുതി ബോര്‍ഡിന്റെ നീക്കമെന്നും സംശയങ്ങളുയര്‍ന്നു.

ബ്രിട്ടീഷ്‌ ഭരണത്തിന്‍ കീഴിലായിരുന്ന മദ്രാസ്‌ പ്രോവിന്‍സും തിരുവിതാംകൂര്‍ നാട്ടുരാജ്യവും തമ്മിലുണ്ടാക്കിയ മുല്ലപ്പെരിയാര്‍ കരാര്‍ സ്വാതന്ത്ര്യലബ്‌ധിക്കുശേഷം നിലനില്‍ക്കില്ലെന്ന വാദമാണ്‌ കേരളം സുപ്രീംകോടതിയില്‍ പ്രധാനമായും ഉയര്‍ത്തുന്നത്‌. ഇതിനോട്‌ സുപ്രീംകോടതിയും പ്രാഥമികഘട്ടത്തില്‍ അനുകൂലമായ പ്രതികരണമാണ്‌ പ്രകടിപ്പിച്ചത്‌. കേസില്‍ കേന്ദ്രസര്‍ക്കാരിനും തമിഴ്‌നാടിനും കോടതി നോട്ടീസ്‌ അയച്ചു.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages