കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി. ഓവര്‍സിയര്‍ പിടിയില്‍. കുറവിലങ്ങാട് കെ.എസ്.ഇ.ബി. ഓവര്‍സിയറായ കീഴൂര്‍ സ്വദേശി എം.കെ രാജേന്ദ്രനെയാണ് കോട്ടയം വിജിലന്‍സ് യൂണിറ്റ് ഡിവൈ.എസ്.പി നിര്‍മല്‍ ബോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ് ചെയ്‌തത്.
പ്രവാസി മലയാളിയുടെ വീട്ടിലെ താത്‌കാലിക വൈദ്യുതി കണക്ഷന്‍ സ്‌ഥിരപ്പെടുത്താന്‍ 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയിരുന്നു അറസ്‌റ്റ്.
വീട്ടിലെ വൈദ്യുതി കണക്ഷന്‍ സ്‌ഥിരപ്പെടുത്താന്‍ കുറവിലങ്ങാട് സ്വദേശിയായ പ്രവാസി മലയാളി കഴിഞ്ഞമാസം അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിന്മേല്‍ നടപടി വൈകിയതിനെത്തുടര്‍ന്ന് ഓഫീസിലെത്തിയപ്പോഴാണ് ഉദ്യോഗസ്‌ഥന്‍ പണം ആവശ്യപ്പെട്ടത്. വീട്ടിലെത്തുമ്പോള്‍ പണം കൈമാറാനായിരുന്നു നിര്‍ദേശം. ഇക്കാര്യംവീട്ടുടമ വിജിലന്‍സിനെ അറിയിച്ചു. തുടര്‍ന്ന് ഉദ്യോഗസ്‌ഥന്‍ വീട്ടിലെത്തി പരിശോധന നടത്തുന്നതിനിടെ വിജിലന്‍സ് നല്‍കിയ നോട്ടുകള്‍ വീട്ടുടമ കൊടുത്തു. ഇതു വാങ്ങുമ്പോഴാണ് രാജേന്ദ്രന്‍ അറസ്‌റ്റിലായത്.
/loading-logo.jpg
No comments:
Post a Comment