സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ, സിപിഐ എക്‌സിക്യുട്ടീവ് ഇന്ന് ; 11 മണിക്ക് വാര്‍ത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രിയും - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Thursday, October 3, 2024

സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ, സിപിഐ എക്‌സിക്യുട്ടീവ് ഇന്ന് ; 11 മണിക്ക് വാര്‍ത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രിയും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹിന്ദുപത്രത്തിലെ അഭിമുഖവും പി.ആര്‍. ഏജന്‍സിയുമായി ബന്ധപ്പെട്ടതുമായ വിവാദം അലയടിക്കെ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റും സിപിഐ എക്‌സിക്യൂട്ടീവും ഇന്ന് നടക്കും. മുഖ്യമന്ത്രിയും ഓഫീസും ഇക്കാര്യത്തില്‍ മൗനം അവലംബിക്കുന്നത് തുടരുമ്പോള്‍ രണ്ടു യോഗത്തിലും പി.ആര്‍.ഏജന്‍സി വിവാദം ഉയര്‍ന്നുവന്നേക്കാന്‍ സാധ്യതയുണ്ട്.

മുഖ്യമന്ത്രി ഇന്ന് രാവിലെ 11 മണിക്ക് വാര്‍ത്താസമ്മേളനവും വിളിച്ചിട്ടുണ്ട്. ഇതില്‍ പി.ആര്‍. ഏജന്‍സി സംബന്ധിച്ച വിവാദത്തിന് മറുപടി നല്‍കുമോ എന്നാണ് മാധ്യമങ്ങളും ഘടകകക്ഷികളും ജനങ്ങളുേെല്ലാം ഉറ്റുനോക്കുന്നത്.

മുഖ്യമന്ത്രിയുടെ അഭിമുഖം പ്രസിദ്ധീകരിച്ച ദ ഹിന്ദു ദിനപ്പത്രം നല്‍കിയ വിശദീകരണം പുറത്തുവന്ന് രണ്ട് ദിവസമായിട്ടും തള്ളാത്തത് സംശയങ്ങള്‍ കൂട്ടുന്നു എന്നാണ് വിലയിരുത്തല്‍. പി.ആര്‍ ഏജന്‍സിയും ദ ഹിന്ദുവിന്റെ വിശദീകരണം നിഷേധിച്ചിട്ടില്ല. പത്രത്തിന്റെ വിശദീകരണം തള്ളിപ്പറയാന്‍ തയ്യാറാവാത്തതില്‍ സിപിഐ ഉള്‍പ്പെടെ മുന്നണിയിലെ ഘടക കക്ഷികള്‍ക്ക് അതൃപ്തിയുണ്ട്.

എഡിജിപി എം.ആര്‍ അജിത് കുമാറിനെ മാറ്റാത്തതും പൂരം വിവാദം ഉള്‍പ്പെടെ പല വിഷയങ്ങളിലും നേരത്തെ തന്നെ സിപിഐയ്ക്ക് അതൃപ്തിയുണ്ട്. വലിയ വിവാദമുണ്ടായിട്ടും മുഖ്യമന്ത്രി പ്രതികരിക്കാത്തത് വിവാദങ്ങളുടെ ആഴം കൂട്ടുന്നതായും പ്രതിപക്ഷത്തിന് അതെല്ലാം ശക്തമായ ആയുധങ്ങളായി മാറുന്നെന്നും ഇടതുപക്ഷത്തെ ഘടകകക്ഷികള്‍ക്ക് അഭിപ്രായമുണ്ട്. നാളെ നിയമസഭാ സമ്മേളനവും ആരംഭിക്കാനിരിക്കെ പ്രതിപക്ഷം രൂക്ഷമായ വിമര്‍ശനങ്ങളുമായി രംഗത്ത് വരുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ മറുപടിക്കായി കാക്കുകയാണ്.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages