യുട്യൂബ് ചാനലില്‍ വ്യൂവേഴ്‌സിനെ കൂട്ടാനുള്ള ശ്രമം ; മനാഫിനെതിരെ ആരോപണങ്ങളുമായി അര്‍ജുന്റെ കുടുംബം - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Thursday, October 3, 2024

യുട്യൂബ് ചാനലില്‍ വ്യൂവേഴ്‌സിനെ കൂട്ടാനുള്ള ശ്രമം ; മനാഫിനെതിരെ ആരോപണങ്ങളുമായി അര്‍ജുന്റെ കുടുംബം

കോഴിക്കോട്: യൂട്യൂബ് ചാനലില്‍ ആളെക്കൂട്ടുകയാണ് ലോറിയുടമ മനാഫിന്റെയും മുങ്ങല്‍ വിദഗ്ദ്ധന്‍ ഈശ്വര്‍മാല്‍പ്പേയുടേയും ലക്ഷ്യമെന്നും ഇവരുടെ ചില ഇടപെടല്‍ മൂലം കുടുംബം സൈബര്‍ ആക്രമണം നേരിടുകയാണെന്നും മണ്ണിടിച്ചിലില്‍ മരണമടഞ്ഞ അര്‍ജുന്റെ കുടുംബം. അര്‍ജുനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് പലപ്പോഴും പിന്തുണ ലഭിച്ചെങ്കിലും പലരും കുടുംബത്തിന്റെ വൈകാരികത മാര്‍ക്കറ്റ് ചെയ്തുവെന്നും പറഞ്ഞു. അര്‍ജുന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ആദ്യമായിട്ടാണ് കുടുംബം മാധ്യമങ്ങളെ കണ്ടത്.

അര്‍ജുനെ കണ്ടെത്താന്‍ നടത്തിയ വലിയ ശ്രമങ്ങളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞ കുടുംബം തങ്ങളുടെ വൈകാരികതയെ ചൂഷണം ചെയ്യരുതെന്നും പറഞ്ഞു. അര്‍ജുനെ കണ്ടെത്തിയശേഷം അഞ്ജു നടത്തിയ പ്രതികരണത്തില്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നടന്നുവെന്നും ഇത്തരത്തില്‍ വൈകാരികമായ മാര്‍ക്കറ്റിങ് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും ജിതിന്‍ പറഞ്ഞു. പല ആളുകളും കുടുംബത്തിന്റെ വൈകരിക്കാത ചൂഷണം ചെയ്യുകയും മാര്‍ക്കറ്റ് ചെയ്യുകയുമാണ്. അഞ്ജുവിന് എതിരെ സൈബര്‍ ആക്രമണം ഉണ്ടായി.

കുടുംബത്തെ ആക്ഷേപിക്കുകയാണ്. അര്‍ജുന് 75,000 രൂപ സാലറി ഉണ്ട് എന്നത് ഒരു വ്യക്തി തെറ്റായി പറഞ്ഞ് പരത്തി. ഇതിന്റെ പേരില്‍ രൂക്ഷമായ ആക്രമണമാണ് ഉണ്ടായത്. പല കോണില്‍ നിന്നും ഫണ്ട് ശേഖരിക്കുന്നുണ്ടെന്നും അത് തങ്ങള്‍ക്ക് ആവശ്യമില്ലെന്നും ഈ രീതിയില്‍ വൈകാരികത ചൂഷണം ചെയ്യുന്നതില്‍ നിന്നും പിന്മാറണമെന്നും ജിതിന്‍ പറഞ്ഞു.

ഞങ്ങളുടെ ദാരിദ്യം ചൂണ്ടിക്കാട്ടി ചൂഷണം ചെയ്യുന്നു. മനാഫ് ആണ് ഇതിനു പിറകിലെന്നും ഫണ്ട് പിരിക്കാന്‍ ശ്രമിക്കുകയാണെന്നും പലരും ഇതില്‍ വീണു പോകുകയാണെന്നും ജിതിന്‍ പറഞ്ഞു. അര്‍ജുന്‍ നഷ്ടപ്പെട്ടുവെന്നത് യഥാര്‍ഥ്യമാണ്. അതിന്റെ പേരില്‍ പിച്ച തെണ്ടേണ്ട അവസ്ഥ ഇല്ല. അത് മനസിലാക്കണം. സഹായിച്ചില്ലെങ്കിലും കുത്തി നോവിക്കരുത്. അര്‍ഹതപ്പെട്ട ആളുകള്‍ക്ക് പണം കിട്ടട്ടെ ചില ആളുകള്‍ മീഡിയ പബ്ലിസിറ്റിക്കായി പണം കൊണ്ട് വരികയാണെന്ന് അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയ ആരോപിച്ചു.

മനാഫ് നടത്തുന്നത് പിആര്‍ വര്‍ക്കാണെന്നും മുബീന്‍ ആത്മാര്‍ത്ഥയോടെ കൂടെ നിന്നെന്നും ഈ വ്യക്തിയുടെ കൂടെ വന്ന സംഘം ആയി 2000 രൂപ തന്നു. അതും പ്രചരിപ്പിക്കുകയാണ്. അര്‍ജുന്റെ ബൈക്ക് നേരത്തെ നന്നാക്കാന്‍ കൊടുത്തിരുന്നു. അത് ചെയ്തത് മനാഫ് ആണെന്ന് പ്രചരിപ്പിക്കുകയാണ്. തെരച്ചില്‍ ഘട്ടത്തില്‍ അമ്മയുടെ വൈകാരികത ചൂഷണം ചെയ്തു. അമ്മയുടെ പ്രതികരണം ലൈവ് കൊടുത്തു.

മാല്‍പെയും മനാഫും നാടകം കളിച്ചു. തുടര്‍ന്ന് ആദ്യ രണ്ടു ദിവസം നഷ്ടം ആയി. എംഎല്‍എ ക്കും എസ്പിക്കും കാര്യം മനസിലായി മനാഫിന് യുട്യൂബ് ചാനല്‍ ഉണ്ട്. പ്രേക്ഷകരുടെ എണ്ണം ആയിരുന്നു അവരുടെ ചര്‍ച്ച. ഇതെല്ലാം ഈശ്വര മലപെയും നടത്തിയ നാടകമാണെന്നും ജിതിന്‍ ആരോപിച്ചു. രണ്ടു സര്‍ക്കാരിന്റെയും ശ്രമഫലമാണ് അര്‍ജുനെ കിട്ടിയതെന്നും കുടുംബം നടത്തിയ ശ്രമങ്ങള്‍ എണ്ണിപ്പറയുകയും ചെയ്തു.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages