ദി ഹിന്ദു ദിനപത്രത്തിലെ വിവാദ അഭിമുഖം: പിആര്‍ ഏജന്‍സി സഹായത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രിയും ഓഫീസും - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Wednesday, October 2, 2024

ദി ഹിന്ദു ദിനപത്രത്തിലെ വിവാദ അഭിമുഖം: പിആര്‍ ഏജന്‍സി സഹായത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രിയും ഓഫീസും

തിരുവനന്തപുരം: ദി ഹിന്ദു ദിനപത്രത്തിലെ വിവാദ അഭിമുഖത്തിലെ പിആര്‍ ഏജന്‍സി സഹായത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും. അതേസമയം ഏജന്‍സിയെ തള്ളിപ്പറയാത്ത മുഖ്യമന്ത്രിയുടെ നിലപാട് ഏജന്‍സിയുമായുള്ള ബന്ധത്തിന്റെ തെളിവാണെന്ന വാദവും ശക്തമാകുന്നു. മുഖം മിനുക്കാന്‍ അഭിമുഖം നല്‍കിയ ദി ഹിന്ദു നല്‍കിയ വിശദീകരണം മുഖ്യമന്ത്രിയുടെ മുഖത്തേറ്റ കുത്താണ്.

ഖേദപ്രകടനത്തിനപ്പുറം വന്‍വിവാദമായത് മൂന്ന് കാര്യങ്ങളാണ്. അഭിമുഖം ആവശ്യപ്പെട്ടത് കെയ് സണ്‍ എന്ന പിആര്‍ ഏജന്‍സി, അഭിമുഖത്തില്‍ ഏജന്‍സി പ്രതിനിധികളുടെ സാന്നിധ്യം, ഏജന്‍സി നല്‍കിയ വിവരങ്ങളും ചേര്‍ത്ത അഭിമുഖം, ഒരു പിആര്‍ ഏജന്‍സിക്ക് മുഖ്യമന്ത്രിയില്‍ ഇത്രസ്വാധീനമോ എന്നാണ് ഉയരുന്ന വലിയ ചോദ്യം. ദി ഹിന്ദു വിശദീകരണം കത്തിപ്പടരുമ്പോഴും ഏജന്‍സിയെ ഇത് വരെ മുഖ്യമന്ത്രിയോ ഓഫീസോ തള്ളുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ചിലര്‍ക്ക് ഏജന്‍സിയുമായി ബന്ധമുണ്ടെന്ന വിവരമുണ്ട്. ഏജന്‍സിയെ തള്ളിപ്പറഞ്ഞാല്‍ മുഖ്യമന്ത്രിയുടെ അറിവില്ലാത്ത കാര്യങ്ങള്‍ അഭിമുഖത്തില്‍ ചേര്‍ത്തത് ഗുരുതരകുറ്റം. അങ്ങിനെ മുഖ്യമന്ത്രിയും ഓഫീസും ആകെ കുഴഞ്ഞ അവസ്ഥയിലാണ്.

എന്നാല്‍ തനിക്ക് പിആര്‍ ഏജന്‍സി ബന്ധമെന്ന് പ്രതിപക്ഷ ആരോപണത്തെ എന്നും രൂക്ഷമായാണ് പിണറായി വിജയന്‍ തള്ളിയത്. സുനില്‍ കനഗോലു കോണ്‍ഗ്രസ് യോഗത്തില്‍ ഇരുന്നതിനെ വിമര്‍ശിച്ച മുഖ്യമന്ത്രി ദി ഹിന്ദു ദിനപത്രത്തിലെ പിആര്‍ ബന്ധം വിശദീകരിക്കേണ്ട സ്ഥിതിയിലാണ്. പി വി അന്‍വര്‍ ന്യൂനപക്ഷ കാര്‍ഡ് വീശി ഉയര്‍ത്തിയ വെല്ലുവിളിയും എഡിജിപി ആര്‍എസ്എസ് കൂടിക്കാഴ്ച വിവാദവും നേരിട്ട പ്രതിച്ഛായ പുതുക്കാനുള്ള നീക്കമായിരുന്നു വിവാദ അഭിമുഖം. പിആര്‍ഡി ഉള്ളപ്പോള്‍ ഏജന്‍സി ചെയ്യുന്ന സഹായത്തിന് ആര്‍ പണം നല്‍കും എന്ന് വിശദീകരിക്കേണ്ട് ബാധ്യത മുഖ്യമന്ത്രിക്കുണ്ട്.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages