അപ്പീലുകള്‍ തള്ളി, നെഹ്‌റു ട്രോഫിയില്‍ കാരിച്ചാല്‍ തന്നെ ജേതാവ് ; 70-ാമത് നെഹ്‌റു ട്രോഫി ജലമേളയില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍ തന്നെ ജേതാവ് - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Tuesday, October 8, 2024

അപ്പീലുകള്‍ തള്ളി, നെഹ്‌റു ട്രോഫിയില്‍ കാരിച്ചാല്‍ തന്നെ ജേതാവ് ; 70-ാമത് നെഹ്‌റു ട്രോഫി ജലമേളയില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍ തന്നെ ജേതാവ്

ആലപ്പുഴ: 70-ാമത് നെഹ്‌റു ട്രോഫി ജലമേളയില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍ തന്നെ ജേതാവ്. മത്സരഫലം സംബന്ധിച്ച് ലഭിച്ച പരാതികളില്‍ പരിശോധന പൂര്‍ത്തിയാക്കിയ ജൂറി ഓഫ് അപ്പീല്‍, ജഡ്ജസ് പ്രഖ്യാപിച്ച വിധി പുനഃപരിശോധിക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്ന് വിലയിരുത്തിയതായി എന്‍.ടി.ബി.ആര്‍. സൊസൈറ്റി ചെയര്‍മാനും ആലപ്പുഴ കലക്ടറുമായ അലക്‌സ് വര്‍ഗീസ് അറിയിച്ചു.

ചുണ്ടന്‍ വിഭാഗത്തിലെ വിജയിയെ പ്രഖ്യാപിച്ചതു സംബന്ധിച്ചു രണ്ടും മൂന്നും സ്ഥാനക്കാരായ കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബ്(വീയപുരം ചുണ്ടന്‍), കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബ് (നടുഭാഗം ചുണ്ടന്‍) എന്നിവര്‍ നല്‍കിയ പരാതികളാണ് ജൂറി ഓഫ് അപ്പീല്‍ തള്ളിയത്. കാരിച്ചാല്‍ ചുണ്ടന്‍ തന്നെയാണു ജേതാക്കളെന്നു സമിതി വ്യക്തമാക്കി.

അതേസമയം തീരുമാനത്തിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് വില്ലേജ് ബോട്ട് ക്ലബ് ഭാരവാഹികള്‍ അറിയിച്ചു. തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്നാണ് അവരുടെ വാദം. ഫൈനല്‍ മത്സരത്തില്‍ ഒരേപോലെ ഫിനിഷ് ചെയ്തിട്ടും അന്തിമ വിശകലനം നടത്താതെ കാരിച്ചാല്‍ ചുണ്ടനെ വിജയിയായി പ്രഖ്യാപിച്ചെന്നാണു വി.ബി.സി കൈനകരിയുടെ പരാതി. സ്റ്റാര്‍ട്ടിങ് പോയിന്റിലെ അപാകത മൂലം ട്രോഫി നഷ്ടപ്പെട്ടെന്നായിരുന്നു നടുഭാഗം ചുണ്ടന്‍ തുഴഞ്ഞ കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ പരാതി.

നെഹ്‌റു ട്രോഫി വള്ളംകളിയില്‍ 0.005 സെക്കന്‍ഡ് വ്യത്യാസത്തിലാണു കാരിച്ചാല്‍ ചുണ്ടന്‍ (4.29.785) ജേതാവായത്. വീയപുരം ചുണ്ടന്‍ (4.29.790) രണ്ടും നടുഭാഗം ചുണ്ടന്‍ (4.30.13) മൂന്നും നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടന്‍ (4.30.56) നാലും സ്ഥാനങ്ങള്‍ നേടി.

അതിനിടെ, എന്‍.ടി.ബി.ആര്‍ സൊസൈറ്റിക്ക് നല്‍കിയ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ നിരണം ചുണ്ടനില്‍ തുഴഞ്ഞെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് ആശാ സി. ഏബ്രഹാം, ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ. വേണു, ജില്ലാ ലോ ഓഫീസര്‍ അഡ്വ. അനില്‍കുമാര്‍, എന്‍.ടി.ബി.ആര്‍ സൊസൈറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുന്‍ എം.എല്‍.എ: സി.കെ. സദാശിവന്‍, ചുണ്ടന്‍ വള്ളം ഉടമ അസോസിയേഷന്‍ പ്രസിഡന്റ് ആര്‍.കെ. കുറുപ്പ് എന്നിവരടങ്ങിയ ജൂറി ഓഫ് അപ്പീല്‍ ഇന്നലെ യോഗം ചേര്‍ന്നാണ് അന്തിമ തീരുമാനമെടുത്തത്.

വി.ബി.സിയുടെ പരാതിയില്‍ ബന്ധപ്പെട്ട വീഡിയോ, ടൈമിങ് സംവിധാനം എന്നിവ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്തിമ തീരുമാനമെടുത്തതെന്നും കുമരകം ടൗണ്‍ ബോട്ട് ക്ലബിന്റെ പരാതിയും വിശദമായി ജൂറി ഓഫ് അപ്പീല്‍ പരിശോധിച്ചതായും കലക്ടര്‍ വ്യക്തമാക്കി.

സ്റ്റാര്‍ട്ടിങ്ങില്‍ കുമരകം ടൗണ്‍ ബോട്ട് ക്ലബ് തുഴ പൊക്കിപ്പിടിച്ചതായി കണ്ടെത്തി. എന്നാല്‍, മത്സര നിബന്ധനപ്രകാരം അവര്‍ തുഴയേണ്ടതായിരുന്നു. ട്രാക്ക് ക്ലിയറാണെന്ന് ഉറപ്പാക്കി ചീഫ് അമ്പയര്‍ സ്റ്റാര്‍ട്ടിങ്ങിന് അനുമതി നല്‍കിയതിനാലാണ് ചീഫ് സ്റ്റാര്‍ട്ടര്‍ സ്റ്റാര്‍ട്ടിങ് നടത്തിയത്. അതിനാല്‍ ഈ പരാതി പുനഃപരിശോധിക്കേണ്ട സാഹചര്യമുള്ളതായി കാണുന്നില്ലെന്നും ജൂറി ഓഫ് അപ്പീല്‍ യോഗം വിലയിരുത്തി.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages