ജമ്മു കശ്മീരിലും ഹരിയാനയിലും വേട്ടെണ്ണല്‍ തുടങ്ങി ; തപാല്‍വോട്ടുകളില്‍ കോണ്‍ഗ്രസിന് ലീഡ് - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Tuesday, October 8, 2024

ജമ്മു കശ്മീരിലും ഹരിയാനയിലും വേട്ടെണ്ണല്‍ തുടങ്ങി ; തപാല്‍വോട്ടുകളില്‍ കോണ്‍ഗ്രസിന് ലീഡ്

ശ്രീനഗര്‍: ഇന്ത്യയുടെ ആകാംഷയ്ക്ക് വിരാമമിട്ടുകൊണ്ട് കശ്മീരിലും ഹരിയാനയിലും വോട്ടെണ്ണല്‍ തുടങ്ങി. തപാല്‍വോട്ടുകള്‍ എണ്ണിത്തുടങ്ങുമ്പോള്‍ രണ്ടിടത്തും ആദ്യലീഡ് കോണ്‍ഗ്രസിന്. കശ്മീരില്‍ രണ്ടു സീറ്റുകളില്‍ മുന്നില്‍ നില്‍ക്കുന്ന കോണ്‍ഗ്രസ് ഹരിയാനയില്‍ ആറു സീറ്റുകളിലാണ് മുന്നിലെത്തിയിരിക്കുന്നത്. ജമ്മു കശ്മീര്‍, ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലം ഉച്ചയോടെ അറിയാനാകും.

രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണല്‍ തുടങ്ങിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലും 90 വീതം സീറ്റുകളാണുള്ളത്. ജമ്മു കശ്മീരില്‍ മൂന്ന് ഘട്ടങ്ങളിലായും ഹരിയാനയില്‍ ഒറ്റ ഘട്ടമായുമാണ് വോട്ടെടുപ്പ് നടന്നത്. ജമ്മു കശ്മീരില്‍ പ്രത്യേക സംസ്ഥാന പദവി പിന്‍വലിച്ച ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ്. ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് മുന്നണിക്കുമാണ് എക്സിറ്റ് പോളുകള്‍ സാധ്യത കല്‍പ്പിച്ചിട്ടുള്ളത്.

വോട്ടവകാശമുള്ള അഞ്ചു പേരെ നാമനിര്‍ദേശം ചെയ്യാനുള്ള ലെഫ്റ്റ്നന്റ് ഗവര്‍ണറുടെ നീക്കം നാഷണല്‍ കോണ്‍ഫറന്‍സ് മുന്നണി പ്രത്യേക ശ്രദ്ധയോടെയാണ് നോക്കി കാണുന്നത്. ഹരിയാനയില്‍ കോണ്‍ഗ്രസിനാണ് കൂടുതല്‍ സാധ്യതകള്‍ പറയുന്നത്. എന്നാല്‍ ഫലം മറിച്ചായിരിക്കുമെന്നാണ് ബിജെപി മുന്നണി നേതാക്കള്‍ പറയുന്നത്.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages