പേരക്കുട്ടികളെ വിളിക്കാനെത്തിയ ആദിവാസി വയോധികന്‍ കാട്ടാനയുടെ മുന്നില്‍ അകപ്പെട്ടു ; മരങ്ങള്‍ തിങ്ങി നില്‍ക്കുന്ന വനത്തിലേക്ക് ഓടിക്കയറി ; നിയന്ത്രണം തെറ്റി വീണ് കാലുകള്‍ക്ക് പരുക്കേറ്റു - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Friday, October 18, 2024

പേരക്കുട്ടികളെ വിളിക്കാനെത്തിയ ആദിവാസി വയോധികന്‍ കാട്ടാനയുടെ മുന്നില്‍ അകപ്പെട്ടു ; മരങ്ങള്‍ തിങ്ങി നില്‍ക്കുന്ന വനത്തിലേക്ക് ഓടിക്കയറി ; നിയന്ത്രണം തെറ്റി വീണ് കാലുകള്‍ക്ക് പരുക്കേറ്റു

ഉപ്പുതറ: പേരക്കുട്ടികളെ വിളിക്കാനെത്തിയ ആദിവാസി വയോധികന്‍ കാട്ടാനയുടെ മുന്നില്‍ അകപ്പെട്ടു. കണ്ണംപടി കൊല്ലത്തിക്കാവ് പുന്നയ്ക്കല്‍ കുഞ്ഞുകൃഷ്ണ (61)നാണ് റോഡില്‍നിന്ന ഒറ്റയാന്റെ മുന്നില്‍ അകപ്പെട്ടത്.

വ്യാഴാഴ്ച വൈകിട്ട് 4.15 ഓടെ മെമ്പര്‍ കവലയിലെ വനംവകുപ്പ് ചെക്ക് പോസ്റ്റിനു സമീപത്തായിരുന്നു സംഭവം. ഉപ്പുതറ സെന്റ്. ഫിലോമിനാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന പേരക്കുട്ടികളെ കൂട്ടാന്‍ എത്തിയതായിരുന്നു കുഞ്ഞു കൃഷ്ണന്‍. ഈ സമയം കിഴകോനം - ഉപ്പുതറ റോഡില്‍ നില്‍ക്കുകയായിരുന്ന ഒറ്റയാന്റെ മുന്നില്‍പ്പെടുകയായിരുന്നു.

ആനയെ കണ്ട് ഭയന്ന് റോഡിലൂടെ ഓടുന്നതിനിടെയാണ് നിയന്ത്രണം തെറ്റി വീണ് കാലുകള്‍ക്ക് പരുക്കേറ്റു. എന്നാല്‍ ആന പിന്നിലുണ്ടെന്ന് മനസിലായതോടെ പരുക്ക് വകവക്കാതെ മരങ്ങള്‍ തിങ്ങി നില്‍ക്കുന്ന വനത്തിലേക്ക് ഓടിക്കയറി. തലനാരിഴക്കാണ് രക്ഷപെട്ടത്.

റോഡിലൂടെ ആന പോയെന്നു ഉറപ്പാക്കിയ ശേഷം അവിടെനിന്നു രക്ഷപ്പെട്ട് ചെക്ക് പോസ്റ്റില്‍ അഭയം തേടുകയായിരുന്നു. ഇവിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഗാര്‍ഡുമാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കിഴുകാനം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസില്‍ നിന്നും ഉദ്യോഗസ്ഥരെത്തി.

തുടര്‍ന്ന് വനം വകുപ്പിന്റെ ജീപ്പില്‍ ഉപ്പുതറ കമ്യൂണിറ്റി സെന്ററില്‍ എത്തിച്ച് പ്രാഥമീക ശുശ്രൂഷ നല്‍കിയശേഷം വിദഗ്ധ ചികിത്സക്കായി ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞുകൃഷ്ണന്റെ രണ്ടു കാലിനും സാരമായി പരുക്കേറ്റിട്ടുണ്ട്.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages