കേസുകളില്‍ തുടര്‍നടപടി ശക്തമാക്കാന്‍ നിര്‍ദേശം ; അന്‍വറിനു 'തടയണ' കെട്ടാന്‍ സര്‍ക്കാര്‍! - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Saturday, October 5, 2024

കേസുകളില്‍ തുടര്‍നടപടി ശക്തമാക്കാന്‍ നിര്‍ദേശം ; അന്‍വറിനു 'തടയണ' കെട്ടാന്‍ സര്‍ക്കാര്‍!

കൊച്ചി: നിരന്തര ആരോപണങ്ങളിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കിയ പി.വി. അന്‍വര്‍ എം.എല്‍.എയെ പൂട്ടാനുറച്ച് സര്‍ക്കാര്‍. അനധികൃതമായി ഭൂമി കൈവശംവച്ചതടക്കം അന്‍വറിനെതിരായ കേസുകളില്‍ തുടര്‍നടപടി ശക്തമാക്കാന്‍ പോലീസിനും പ്രോസിക്യൂഷനും നിര്‍ദേശം. ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് കോട്ടയം, കറുകച്ചാല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്‍വറിനെ ചോദ്യംചെയ്യാനും നീക്കം.

സംസ്ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഭരണകക്ഷി എം.എല്‍.എയെന്ന നിലയില്‍ അന്‍വറിന് അനുകൂലമായ നിലപാടായിരുന്നു ഇതുവരെ സര്‍ക്കാരിന്റേത്. അന്‍വര്‍ ഇടഞ്ഞ് പുറത്തുപോയതോടെയാണ് സി.പി.എമ്മിന് ഇക്കാര്യത്തില്‍ പുനര്‍വിചിന്തനമുണ്ടായത്. അന്‍വറിന്റെ ബിസിനസ് ഇടപാടുകളിലുള്‍പ്പെടെ കണ്ണടച്ചതു വീഴ്ചയായെന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയിരുന്നു. അന്‍വറിന്റെ ഉടമസ്ഥതയില്‍ മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിലുള്ള പി.വി.ആര്‍. നാച്ചുറല്‍ റിസോര്‍ട്ടിലെ തടയണകള്‍ പൊളിച്ചുമാറ്റാന്‍ സി.പി.എം. ഭരിക്കുന്ന കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് നടപടിയാരംഭിച്ചു.

കാട്ടരുവിയുടെ ഒഴുക്ക് തടസപ്പെടുത്തി തടയണ നിര്‍മിച്ചതിനെക്കുറിച്ചു 2016-ല്‍ പരാതിയുയര്‍ന്നിട്ടും ഏറനാട് തഹസില്‍ദാരുടെ അനേ്വഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തുകയായിരുന്നു. ചീങ്കണ്ണിപ്പാലിയില്‍ അന്‍വര്‍ മലയിടിച്ച് മണ്ണ് നീക്കം ചെയ്‌തെന്നാണു ജില്ലാ കലക്ടര്‍ക്കു നല്‍കിയ അനേ്വഷണ റിപ്പോര്‍ട്ടിലുള്ളത്. ജിയോളജി വകുപ്പിന്റെയോ പഞ്ചായത്തിന്റെയോ അനുമതി വാങ്ങിയിരുന്നില്ല.

തീവ്രവാദവിരുദ്ധസേന(എ.ടി.എസ്)യെ സംബന്ധിച്ച രഹസ്യവിവരങ്ങള്‍ ചോര്‍ത്തി പരസ്യപ്പെടുത്തിയതിന് പി.വി. അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരേ മഞ്ചേരി പോലീസ് കേസെടുത്തു. പോലീസ് സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിലെ (എസ്.ഒ.ജി) അഞ്ച് സേനാംഗങ്ങളുടെ വ്യക്തിഗതവിവരങ്ങളും മറ്റ് ഔദ്യോഗികരേഖകളും രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന തരത്തില്‍ പരസ്യപ്പെടുത്തിയെന്നാണു കേസ്.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages