ഏഷ്യന്‍ പഞ്ചഗുസ്തി മത്സരത്തില്‍ മെഡല്‍തിളക്കവുമായി സഹോദരങ്ങള്‍ ; വിഷ്ണു രാജനും വൃന്ദാരാജനുമാണ് ഇടുക്കിയുടെയും കേരളത്തിന്റെയും അഭിമാനമായി ; രണ്ടു സ്വര്‍ണ്ണവും ഒരു വെള്ളിയും - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Friday, October 25, 2024

ഏഷ്യന്‍ പഞ്ചഗുസ്തി മത്സരത്തില്‍ മെഡല്‍തിളക്കവുമായി സഹോദരങ്ങള്‍ ; വിഷ്ണു രാജനും വൃന്ദാരാജനുമാണ് ഇടുക്കിയുടെയും കേരളത്തിന്റെയും അഭിമാനമായി ; രണ്ടു സ്വര്‍ണ്ണവും ഒരു വെള്ളിയും

ചെറുതോണി: മുംബൈയില്‍ നടന്ന 8-ാമത് ഏഷ്യന്‍ പഞ്ചഗുസ്തി മത്സരത്തില്‍ മെഡല്‍തിളക്കവുമായി സഹോദരങ്ങള്‍. ചെറുതോണി പുതുവല്‍കരയ്ക്കാട്ട് പുത്തന്‍വീട്ടില്‍ രാജന്റെയും രശ്മിയുടെ മക്കളായ വിഷ്ണു രാജനും വൃന്ദാരാജനുമാണ് ഇടുക്കിയുടെയും കേരളത്തിന്റെയും അഭിമാനമായത്.

രണ്ട് സ്വര്‍ണവുമായി വൃന്ദയും ഒരു വെള്ളിയുമായി വിഷ്ണുവും മെഡല്‍ത്തിളക്കത്തിലെത്തി. ലെഫ്റ്റ് ഹാന്‍ഡിലും റൈറ്റ് ഹാന്‍ഡിലും ഓരോ സ്വര്‍ണംവീതം സഹോദരി കരസ്ഥമാക്കിയപ്പോള്‍ ലെഫ്റ്റ് ഹാന്‍ഡില്‍ വെള്ളിത്തിളക്കവുമായി സഹോദരനും ഒപ്പം ചേര്‍ന്നു.

ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത് മെഡല്‍ നേടിയിട്ടുള്ള ഇവരുടെ ആദ്യ അന്തര്‍ദേശീയ മത്സരമായിരുന്നു മുംബൈയില്‍ നടന്ന ഏഷ്യന്‍ പഞ്ചഗുസ്തി മത്സരം. നിരവധി അന്തര്‍ദ്ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുത്ത പരിചയ സമ്പന്നരോട് പോരടിച്ചാണ് 12-ാം ക്ലാസുകാരനായ വിഷ്ണവും 10-ാം ക്ലാസുകാരിയായ വൃന്ദയും അഭിമാ നാര്‍ഹമായ നേട്ടം കൈവരിച്ചത്.

ഭൂമിയാകുളം സ്വദേശികളും പഞ്ചഗുസ്തി ദേശീയ ചാമ്പ്യനുമായ ജിന്‍സി ജോസും ഭര്‍ത്താവ് ലാലുവുമാണ് വിഷ്ണുവിന്റെയും വൃന്ദയുടെയും പരിശീലകര്‍. ആഴ്ചയിലൊരിക്കല്‍ നേടുന്ന പരിശീലനത്തിന്റെ തുടര്‍ പരിശീലനം ചെറുതോണിയിലെ ഗ്ലാഡിയേറ്റര്‍ ഫിറ്റ്‌നെസ് സെന്ററിലെ പരിശീലകന്‍ അനൂപ് മാത്യുവിന്റെ കീഴിലാണ് നടത്തുന്നത്. പിതാവ് രാജന്‍ ഇടുക്കി മെഡിക്കല്‍ കോളജില്‍ അറ്റന്‍ഡറാണ്. മാതാവ് രശ്മി ചെറുതോണിയില്‍ പച്ചക്കറിക്കട നടത്തുകയാണ്. ഇളയ സഹോദരന്‍ ജിഷ്ണു നാലാംക്ലാസ് വിദ്യാര്‍ഥിയാണ്.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages