ബധിരരും മൂകരും എന്ന പ്രയോഗം തെറ്റ്, കേള്‍വി പരിമിതര്‍ എന്ന വാക്കും ഉചിതമല്ല; ഹൈക്കോടതി - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Sunday, October 6, 2024

ബധിരരും മൂകരും എന്ന പ്രയോഗം തെറ്റ്, കേള്‍വി പരിമിതര്‍ എന്ന വാക്കും ഉചിതമല്ല; ഹൈക്കോടതി

കൊച്ചി; ബധിരരും മൂകരും എന്ന പ്രയോഗം തെറ്റാണെന്ന് ഹൈക്കോടതി. കേള്‍വിക്ക് ബുദ്ധിമുട്ടുള്ളവര്‍ എന്നോ പറയാവൂവെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ , ജസ്റ്റിസ് എം ബി സ്‌നേഹലത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
മധ്യകാല കാലഘാട്ടത്തിന്‍രെ ശേഷിപ്പാണ് ഡഫ് ആന്‍ഡ് ഡംബ് വിശേഷണം. അവ സാങ്കേതികായും ധാര്‍മികമായും തെറ്റാണ്. കേള്‍വിപരിമിതര്‍ എന്ന വാക്കും ഉചിതമല്ലെന്ന് കോടതി വ്യക്തമാക്കി. ഒരു ഹര്‍ജിയില്‍ ' ബധിരയും മൂകയുമാണ്' എതിര്‍കക്ഷി എന്നു പ്രയോഗിച്ചത് കോടതി തിരുത്തി.

കേള്‍വിക്കു ബുദ്ധിമുട്ട് നേരിടുന്നവര്‍ ഇപ്പോഴും സമൂഹത്തില്‍ ഒറ്റപ്പെടല്‍ നേരിടുന്നുണ്ടെന്ന് കോടതി പറഞ്ഞു. സംസാരശേഷിയുമായി ബുദ്ധിയെ ബന്ധിപ്പിക്കുന്ന പതിവുമൂലം, കേള്‍വിക്കു ബുദ്ധിമുട്ടുള്ളവരെ ഗ്രഹണശേഷിയില്ലാത്തവരായിപ്പോലും മുന്‍പ് കരുതിയിരുന്നു. വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ അവര്‍ക്കു നിഷേധിക്കപ്പെട്ടു.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages