ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ എഡിജിപിയുടെ വിശദീകരണം തള്ളിയുള്ള അന്വേഷണ റിപ്പോര്‍ട്ട്; അജിത് കുമാറിനെതിരെ ഇന്ന് നടപടിക്ക് സാധ്യത - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Sunday, October 6, 2024

ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ എഡിജിപിയുടെ വിശദീകരണം തള്ളിയുള്ള അന്വേഷണ റിപ്പോര്‍ട്ട്; അജിത് കുമാറിനെതിരെ ഇന്ന് നടപടിക്ക് സാധ്യത

തിരുവനന്തപുരം; എ ഡി ജി പി എം ആര്‍ അജിത് കുമാറിനെതിരെ നടപടിയില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും. ഇന്നലെ രാത്രി എഡിജിപിക്കെതിരായ ആരോപണങ്ങലില്‍ ഡി ജി പിയുടെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.ആര്‍ എസ്എസ് നേതാക്കളുമായുള്ള കൂടികാഴ്ചയില്‍ എ ഡിജി പിയുടെ വിശദീകരണം തള്ളിയാണ് റിപ്പോര്‍ട്ട്. കൂടാതെ സ്വകാര്യ സന്ദര്‍ശനമെന്ന എഡി ജി പിയുടെ വിശദീകരണത്തില്‍ സംശയങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

എന്നാല്‍ ഡിജിപിയുടെ റിപ്പോര്‍ട്ടിലുളളത് കണ്ടെത്തലുകള്‍ മാത്രമാണെന്നും എഡിജിപിക്കെതിരെ നടപടിക്ക് ശുപാര്‍ശയില്ലെന്നുമാണ് വിവരം. എഡിജിപിക്കെതിരെ നടപടിയെടുക്കുന്നത് ഇനിയും വൈകിക്കരുതെന്ന കടുത്ത നിലപാടിലുള്ള സഖ്യകക്ഷികള്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഇതില്‍ മുന്നിലുള്ള സിപിഐയില്‍ വിഷയം ഉള്‍പ്പാര്‍ട്ടി വിമര്‍ശനത്തിനും കാരണമായിട്ടുണ്ട്.

മാമി തിരോധാന കേസ് , റിദാന്‍ വധക്കേസ് എന്നിവയുടെ അന്വേഷണങ്ങളില്‍ വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. അതേസമയം കേസുകള്‍ അട്ടിമറിക്കാന്‍ എഡിജിപി ശ്രമിച്ചതായി കുറ്റപ്പെടുത്തലില്ല. റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ ഡിജിപി ഇന്ന് നേരിട്ട് മുഖ്യമന്ത്രിയെ ധരിപ്പിക്കാന്‍ സാധ്യയുണ്ട്. തിങ്കളാഴ്ചക്കുള്ളില്‍ എഡിജിപിക്കെതിരെ നടപടി വേണമെന്നാണ് സിപിഐയുടെ ആവശ്യം.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages