തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വാട്‌സ്ആപ് ഗ്രൂപ്പുകളുണ്ടാക്കിയതു സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ ഐ.ജി: ജി. സ്പര്‍ജന്‍കുമാറിനാണ് അന്വേഷണച്ചുമതല.
'മല്ലു ഹിന്ദു ഓഫീസേഴ്‌സ്' എന്ന പേരില്‍ വ്യവസായവകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അഡ്മിനായി കഴിഞ്ഞ 30-നാണ് വാട്‌സ്ആപ് ഗ്രൂപ്പ് പ്രത്യക്ഷപ്പെട്ടത്. തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്നും 'മല്ലു മുസ്ലിം ഓഫീസേഴ്‌സ്' എന്ന പേരില്‍ മറ്റൊരു ഗ്രൂപ്പും സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും ഗോപാലകൃഷ്ണന്‍ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സിറ്റി കമ്മിഷണര്‍ക്കു പരാതിയും നല്‍കി.
ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്‌തെങ്കില്‍ ആര്?, സൃഷ്ടിക്കപ്പെട്ട ഗ്രൂപ്പിനു മറ്റ് അഡ്മിന്‍മാരുണ്ടോ? തുടങ്ങിയ കാര്യങ്ങളാകും സൈബര്‍ സെല്ലിന്റെ സഹകരണത്തോടെ അന്വേഷിക്കുക. 'മല്ലു ഹിന്ദു ഓഫീസേഴ്‌സ്' എന്ന ഗ്രൂപ്പില്‍ ഇതരമതസ്ഥരായ ഐ.എ.എസ്. ഉദ്യോഗസ്ഥരെയും ചേര്‍ത്തിരുന്നു. ഇത്തരമൊരു കൂട്ടായ്മ സംബന്ധിച്ച് ചില ഉദ്യോഗസ്ഥര്‍ ആശങ്കയറിയിച്ചതോടെ മണിക്കൂറുകള്‍ക്കകം ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു. തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്നറിയിച്ച് ഗ്രൂപ്പില്‍ അംഗങ്ങളായി ചേര്‍ക്കപ്പെട്ടവര്‍ക്കു ഗോപാലകൃഷ്ണന്‍ സന്ദേശമയച്ചു.
തന്റെ കോണ്ടാക്റ്റ് പട്ടികയിലുള്ള എല്ലാവരെയും ഹാക്കര്‍മാര്‍ 11 ഗ്രൂപ്പുകളിലായി ചേര്‍ത്തെന്നും അവ താന്‍തന്നെ നീക്കം ചെയ്‌തെന്നുമായിരുന്നു സന്ദേശം. അതിനുശേഷമാണോ 'മല്ലു മുസ്ലിം ഓഫീസേഴ്‌സ്' എന്ന ഗ്രൂപ്പുണ്ടാക്കപ്പെട്ടത് എന്നതുള്‍പ്പെടെ പോലീസ് പരിശോധിക്കും.
അന്വേഷണത്തിന്റെ ഭാഗമായി ഗോപാലകൃഷ്ണന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്തേക്കും. ഹാക്കിങ് സംബന്ധിച്ച് വാട്‌സ്ആപ് അധികൃതരില്‍നിന്നു വിശദാംശങ്ങള്‍ തേടും. ഹാക്കിങ് ഉണ്ടായില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ ഗോപാലകൃഷ്ണനെതിരേ കര്‍ശന വകുപ്പുതലനടപടിയുണ്ടാകും.
/loading-logo.jpg
No comments:
Post a Comment