സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസ്‌; സ്വകാര്യ മൂലധന നിക്ഷേപത്തിനു കയ്യടി; വിദേശ സര്‍വകലാശാലകള്‍ക്കു വിമര്‍ശനം - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Sunday, April 6, 2025

സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസ്‌; സ്വകാര്യ മൂലധന നിക്ഷേപത്തിനു കയ്യടി; വിദേശ സര്‍വകലാശാലകള്‍ക്കു വിമര്‍ശനം

മധുര: സ്വകാര്യമൂലധന നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതടക്കമുള്ള കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിന്റെ നയംമാറ്റത്തിനും പാര്‍ട്ടി കോണ്‍ഗ്രസ്‌ പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു. കേരളത്തിലെ ജനാധിപത്യനേട്ടങ്ങള്‍ പ്രചരിപ്പിക്കാനും ഇടതുസര്‍ക്കാരിന്റെ സംരക്ഷണത്തിനായി അണിനിരക്കാനും ആഹ്വാനം ചെയ്യുന്ന പ്രമേയവും അംഗീകരിച്ചു.

അതേസമയം, വിദേശസര്‍വകലാശാലള്‍ക്ക്‌ വഴിയൊരുക്കുന്ന സമീപനം വിമര്‍ശനം നേരിടുകയും ചെയ്‌തു. പ്രതീക്ഷിച്ച പോലെ പാര്‍ട്ടിക്ക്‌ വളരാനായില്ലെന്നും പോരായ്‌മകള്‍ ഉണ്ടായെന്നും സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ വിമര്‍ശനം. പാര്‍ട്ടി താഴെത്തട്ടില്‍ അതീവ ദുര്‍ബലമാണെന്ന്‌ സംഘടന റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയില്‍ പി.കെ.ബിജു കേരളഘടകത്തിന്‌ വേണ്ടി സ്വയം വിമര്‍ശനം നടത്തി.

കേരളത്തില്‍ ഉള്‍പ്പെടെ കൊഴിഞ്ഞുപോക്ക്‌ ഉണ്ടെന്നും ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തി സമരം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിഭരണഘടന ഭേദഗതി ചെയ്യാനും തീരുമാനമുണ്ടായി. സി.പി.എം അംഗത്വ ഫീസ്‌ 5 രൂപയില്‍ നിന്ന്‌ 10 രൂപയാക്കി ഉയര്‍ത്തും. നിലവില്‍ 10 ലക്ഷം സി.പി.എം അംഗങ്ങളാണുള്ളത്‌.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages