കണ്ണൂര്‍ : "പാര്‍ട്ടി"ക്കുള്‍പ്പെടെ മൂന്നുകൂട്ടര്ക്കാണ് കവരുന്ന സ്വര്‍ണത്തിന്റെ പങ്ക് വീതിയ്ക്കേണ്ടതെന്ന് സ്വര്‍ണക്കവര്‍ച്ചാ സംഘാംഗങ്ങളുടെ ശബ്ദസന്ദേശം. ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരെയാണ് "പാര്‍ട്ടി" എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് സൂചന. അതേസമയം ഈ ശബ്ദരേഖ തില്ലങ്കേരി സ്വദേശി കുട്ടന്റേതാണെന്ന് മുഹമ്മദ് ഷാഫിയുടെ വെളിപ്പെടുത്തല്‍. കുട്ടന് ഇപ്പോള്‍ ദുബായിലാണെന്നും തന്റെ പേര് ക്വട്ടേഷന്‍ സംഘങ്ങള്‍ അനാവശ്യമായി ഉപയോഗപ്പെടുത്തുകയാണെന്നും ഷാഫി കുറ്റപ്പെടുത്തി.
സ്വര്‍ണം തട്ടിയെടുത്താല്‍ പിന്നീടുള്ള സംരക്ഷണം സുനിയും ഷാഫിയും തരുമെന്നു സ്വര്‍ണക്കടത്ത് കാരിയറോട് പറയുന്ന വാട്സ് ആപ്പ് സന്ദേശമാണ് പുറത്തായത്. സ്വര്‍ണം എങ്ങനെ കൊണ്ടുവരണം, കൊണ്ടുവന്ന സ്വര്‍ണം എന്തുചെയ്ണയം, ആര്‍ക്കുവേണ്ടിയാണ് കൊണ്ടുവരുന്നത് തുടങ്ങിയ കാര്യങ്ങളാണ് ശബ്ദസന്ദേശത്തിലുള്ളത്. ഒരു ഭാഗം പൊട്ടിക്കുന്നവര്‍ക്ക്, ഒരു പങ്ക് കടത്തുന്നവര്‍ക്ക്, മൂന്നാമത്തെ പങ്ക് പാര്‍ട്ടിക്ക് എന്നാണ് വീതംവയ്പ്പിനെക്കുറിച്ച് പറയുന്നത്.
കണ്ണൂര്‍-കോഴിക്കോട് വിമാനത്താവളത്തിലൂടെ നടക്കുന്ന സ്വര്‍ണക്കടത്തിന്റെ വിവരങ്ങള്‍ സ്വര്‍ണം "പൊട്ടിക്കാന്‍"-(കവരാന്‍) ഏല്പിച്ച ആള്‍ക്ക് പറഞ്ഞുമനസിലാക്കുന്ന തരത്തിലാണ് പുതുതായി പുറത്തു വന്ന വാട്സ് ആപ്പ് ഓഡിയോ ക്ലിപ്പുള്ളത്.സുനിക്കും ഷാഫിക്കും ഒരു പങ്ക് നല്കിക്കഴിഞ്ഞാല് പിന്നെ പോലീസ് അന്വേഷണം ഉണ്ടാകില്ലെന്നും ഓഡിയോ ക്ലിപ്പില്‍ പറയുന്നു.
https://ift.tt/eA8V8J
No comments:
Post a Comment