വികസനകാര്യത്തിൽ പ്രതിപക്ഷത്തിന്‌ നെഗറ്റീവ്‌ ചിന്ത: എം വി ഗോവിന്ദൻ - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Monday, October 10, 2022

വികസനകാര്യത്തിൽ പ്രതിപക്ഷത്തിന്‌ നെഗറ്റീവ്‌ ചിന്ത: എം വി ഗോവിന്ദൻ


കൊല്ലം
കേരളത്തിന്റെ വികസനകാര്യത്തിൽ പ്രതിപക്ഷത്തിന് നെഗറ്റീവ് ചിന്തയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഡിഫറന്റ്ലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷന്റെ (ഡിഎഡബ്ല്യുഎഫ്) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തെ നവീകരിക്കാൻ സർക്കാർ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് തടസ്സംനിൽക്കുന്ന എല്ലാ പ്രതിപക്ഷ പാർടികളും ഒരേ പ്ലാറ്റ്ഫോമിലാണ്. വികസനം നടക്കുകയും കേരളം കൂടുതൽ മുന്നേറുകയും ചെയ്താൽ ഇടതുപക്ഷത്തിന് തുടർഭരണം കിട്ടുമല്ലോ എന്ന ഭയമാണ് പ്രതിപക്ഷത്തിന്.

സമൂഹത്തിൽ വന്ന മാറ്റങ്ങളും പുരോഗതിയും ജനങ്ങളുടെ നേരനുഭവമാണ്. കേരളത്തിന് ഒന്നും തരില്ലെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ. വിഴിഞ്ഞം തുറമുഖത്തെ നിലവിലുള്ള റെയിൽവേപ്പാതയുമായി ബന്ധിപ്പിക്കുന്ന തുരങ്ക പാതയ്ക്കും ശബരിപാതക്കും കേന്ദ്രം എതിരുനിൽക്കുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

സംസ്ഥാന സമ്മേളനം സമാപിച്ചു
ഭിന്നശേഷിക്കാർക്ക് ക്ഷേമനിധി ഏർപ്പെടുത്തണമെന്ന് ഡിഫറന്റ്ലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ (ഡിഎഡബ്ല്യുഎഫ്) മൂന്നാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ആനുകൂല്യങ്ങൾ ലഭ്യമാകാൻ ഭിന്നശേഷിക്കാരുടെ വ്യക്തിവരുമാനം മാത്രം ബാധകമാക്കുക, സർക്കാർ സർവീസിലെ താൽക്കാലിക ജീവനക്കാരായ ഭിന്നശേഷിക്കാരെ സ്ഥിരപ്പെടുത്തുക, സർവീസ് റഗുലറൈസ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

റിപ്പോർട്ടിൻമേലുള്ള ചർച്ചയ്ക്ക് സംസ്ഥാന സെക്രട്ടറി ഒ വിജയൻ, നാഷണൽ പ്ലാറ്റ്ഫോം ഫോർ ദി റൈറ്റ്സ് ഓഫ് ഡിസേബ്ൾഡ് (എൻപിആർഡി) ജനറൽ സെക്രട്ടറി വി മുരളീധരൻ എന്നിവർ മറുപടിപറഞ്ഞു. ഡിഎഡബ്ല്യുഎഫ് രക്ഷാധികാരി എം സ്വരാജ്, പരശുവയ്ക്കൽ മോഹനൻ എന്നിവർ സംസാരിച്ചു.

പൊതുസമ്മേളനം എം കെ വിജയൻ നഗറിൽ (കന്റോൺമെന്റ് മൈതാനം) സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ് അധ്യക്ഷനായി. സ്വാഗതസംഘം ജനറൽ കൺവീനർ എക്സ് ഏണസ്റ്റ്, എൻപിആർഡി ജനറൽ സെക്രട്ടറി വി മുരളീധരൻ, എം സ്വരാജ്, ജെ മേഴ്സിക്കുട്ടിഅമ്മ, എം നൗഷാദ് എംഎൽഎ, പരശുവയ്ക്കൽ മോഹനൻ, സംസ്ഥാന സെക്രട്ടറി ഗിരീഷ്കീർത്തി എന്നിവർ സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ രാജഗോപാൽ, കെ വരദരാജൻ, എം എച്ച് ഷാരിയർ, എൻപിആർഡി ട്രഷറർ നമ്പൂരാജൻ, ഡിഎഡബ്ല്യുഎഫ് ജില്ലാ പ്രസിഡന്റ് അത്തിക്കൽ സുനിൽകുമാർ, സെക്രട്ടറി അരവിന്ദാക്ഷൻനായർ എന്നിവർ പങ്കെടുത്തു.



https://ift.tt/eJvSlIQ

No comments:

Post a Comment

Post Bottom Ad

Pages