തിരുവനന്തപുരം : യഥാസമയം ശമ്പളം കിട്ടാന്‍ വരുമാനലക്ഷ്യം (ടാര്‍ഗറ്റ്) നേടണമെന്ന വിവാദനിബന്ധനയ്‌ക്കു പിന്നാലെ, ശമ്പളം ഗഡുക്കളായി നല്‍കാനുള്ള വിചിത്ര ഉത്തരവുമായി കെ.എസ്.ആര്‍.ടി.സി. മാനേജ്‌മെന്റ്. സി/എം.ഡി: ബിജു പ്രഭാകറിനെതിരേ ബസുകളില്‍ പോസ്‌റ്റര്‍ പതിച്ച് ജീവനക്കാരുടെ പ്രതിഷേധം.
ശമ്പളത്തിന്റെ ആദ്യഗഡു എല്ലാ മാസവും അഞ്ചിനു മുമ്പ് നല്‍കുമെന്നും രണ്ടാംഗഡു സര്‍ക്കാര്‍ സഹായം ലഭിക്കുന്ന മുറയ്‌ക്ക് നല്‍കുമെന്നും സി.എം.ഡിയുടെ ഉത്തരവില്‍ പറയുന്നു. ഗഡുക്കളായി ശമ്പളം വേണ്ടാത്തവര്‍ 25-നു മുമ്പ് അറിയിക്കണം. അക്കൗണ്ടിലുള്ള പണവും ഓവര്‍ഡ്രാഫ്‌റ്റും എടുത്താണ് ആദ്യഗഡു നല്‍കുകയെന്നും ഉത്തരവില്‍ വ്യക്‌തമാക്കുന്നു.
ഡിപ്പോകള്‍ ലാഭത്തിലാക്കിയാല്‍ മാത്രം ജീവനക്കാര്‍ക്കു പൂര്‍ണശമ്പളം അഞ്ചിനു മുമ്പ് നല്‍കുമെന്ന നിര്‍ദേശവും സി.എം.ഡി. മുന്നോട്ടുവച്ചിരുന്നു. വരുമാനലക്ഷ്യം കൈവരിക്കാത്ത ഡിപ്പോകളിലും പൂര്‍ണശമ്പളം നല്‍കും. എന്നാല്‍, അഞ്ചാം തീയതിക്കു മുമ്പുണ്ടാവില്ല. ജനുവരിയിലെ ശമ്പളവിതരണം കഴിഞ്ഞ 15-നു പൂര്‍ത്തിയായെങ്കിലും അടുത്ത ശമ്പളത്തിനുള്ള മാര്‍ഗം ആലോചിക്കാന്‍ മാനേജ്‌മെന്റും അംഗീകൃത യൂണിയനുകളുമായി കഴിഞ്ഞദിവസം നടന്ന ചര്‍ച്ച അലസിപ്പിരിഞ്ഞതിനു പിന്നാലെയാണ് ശമ്പളം ഗഡുക്കളായി നല്‍കുമെന്ന അറിയിപ്പ്.
എല്ലാമാസവും അഞ്ചിനു മുമ്പ് 50 കോടി രൂപ സര്‍ക്കാര്‍ സഹായം നല്‍കാമെന്നു മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഉറപ്പുനല്‍കിയ ധനവകുപ്പ് ഇപ്പോള്‍ 10-നുശേഷമാണു പണം കൈമാറുന്നത്. അതാണു ശമ്പളം വൈകാന്‍ കാരണമെന്നു മാനേജ്‌മെന്റ് യോഗത്തില്‍ വിശദീകരിച്ചു.
ആന്റണി രാജുവിന് മോദിയുടെ നയമെന്ന് എ.ഐ.ടി.യു.സി.
ശമ്പളത്തിനു മാനേജ്‌മെന്റ് നിബന്ധന നിശ്‌ചയിച്ചതിനെതിരേ ഭരണപക്ഷ സംഘടനയായ എ.ഐ.ടി.യു.സിയും രംഗത്തെത്തി. നിര്‍ദേശം നിയമവിരുദ്ധവും അശാസ്‌ത്രീയവുമാണ്.
അപ്രായോഗികെമങ്കിലും ഇടതുസര്‍ക്കാരിന്റെ കാലത്തുതന്നെ ഇത്തരം ചര്‍ച്ച ഉയര്‍ത്തുന്നത് അപകടസൂചനയാണ്. കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ നിയമഭേദഗതികള്‍ക്കെതിരേ ബദലുയര്‍ത്തേണ്ട മുന്നണി ഭരണത്തില്‍നിന്നാണ് അപരിഷ്‌കൃതവും വികലവുമായ ഇത്തരം നീക്കം.
കെ.എസ.്‌ആര്‍.ടി.സിയിലെ തൊഴിലന്തരീക്ഷം തകര്‍ക്കാന്‍ മാനേജ്‌മെന്റും മന്ത്രിയും ഗൂഢാലോചന നടത്തുകയാണ്. മാനേജ്‌മെന്റിന്റെ വികലനയങ്ങള്‍ ഏറ്റുപിടിക്കുന്ന മന്ത്രി ആന്റണി രാജുവിനു മോദിയുടെ നയമാണെന്നും ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ (എ.ഐ.ടി.യു.സി) ജനറല്‍ സെക്രട്ടറി എം.ജി. രാഹുല്‍ ആരോപിച്ചു.
ന്യായീകരിച്ച് മന്ത്രി
വരുമാനലക്ഷ്യത്തിന്റെ അടിസ്‌ഥാനത്തില്‍ ശമ്പളമെന്ന മാനേജ്‌മെന്റ് നിര്‍ദേശം ആവര്‍ത്തിച്ച് മന്ത്രി ആന്റണി രാജുവും രംഗത്തുവന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ല. മാനേജ്‌മെന്റിനു തീരുമാനിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. സ്‌ഥാപനത്തെ സ്വയംപര്യാപ്‌തമാക്കാന്‍ മാനേജ്‌മെന്റ് എടുത്ത തീരുമാനമാണിതെന്നും മന്ത്രി ന്യായീകരിച്ചു.
https://ift.tt/g8jG2y9
No comments:
Post a Comment