കൊച്ചി
ശാസ്ത്രത്തിന്റെ പ്രാധാന്യം പറഞ്ഞ് ജനഹൃദയങ്ങൾ കീഴടക്കി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നയിക്കുന്ന കേരള പദയാത്ര. "ശാസ്ത്രം ജനനന്മയ്ക്ക്, ശാസ്ത്രം നവകേരളത്തിന്’എന്ന മുദ്രാവാക്യമുയർത്തി ജില്ലയിലെത്തിയ ജാഥയ്ക്ക് നാടാകെ ഉജ്വല വരവേൽപ്പ്.
സംസ്ഥാന ആസൂത്രണബോർഡ് അംഗം ജിജു പി അലക്സ് നയിച്ച ജാഥയ്ക്ക് അങ്കമാലി, അത്താണി, ദേശം, കടുങ്ങല്ലൂർ എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച സ്വീകരണം നൽകിയത്. അങ്കമാലി സിഎസ്എയിലെ സ്വീകരണച്ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ഡോ. എൻ ഷാജി അധ്യക്ഷനായി. ജിജു പി അലക്സ്, സംസ്ഥാന പ്രസിഡന്റ് ബി രമേശ്, സംസ്ഥാന കമ്മിറ്റി അംഗം കെ ആർ ശാന്ത, സിഎസ്എ പ്രസിഡന്റ് ഡോ. സി കെ ഈപ്പൻ, സാജു പോൾ, എ എസ് ഹരിദാസ് എന്നിവർ സംസാരിച്ചു. നെടുമ്പാശേരി എംഎഎച്ച്എസ് ഓഡിറ്റോറിയത്തിലെ സ്വീകരണത്തിൽ അൻസാർ മണിച്ചേരി അധ്യക്ഷനായി. ബിജി സുരേഷ്, സൂസി എലിസബത്ത് വർഗീസ്, എ പി ജി നായർ, എം സുദീപ്, സന്ധ്യ നാരായണപിള്ള, പി ബെന്നി, മഞ്ജു യോയാക്കി, സാജു പോൾ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ അങ്കണത്തിൽ ജിജു പി അലക്സ് ഞാവൽത്തൈ നട്ടു.
ദേശം ജങ്ഷനിലെ സ്വീകരണം ടി വി പ്രദീഷ് ഉദ്ഘാടനം ചെയ്തു. സെബ മുഹമ്മദാലി അധ്യക്ഷയായി. കിഴക്കേ കടുങ്ങല്ലൂർ ശ്രീശങ്കര ഹാളിൽ നടന്ന സ്വീകരണയോഗം സാഹിത്യകാരൻ സേതു ഉദ്ഘാടനം ചെയ്തു. സുരേഷ് മുട്ടത്തിൽ അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി കെ സോമൻ, ആർ രാധാകൃഷ്ണൻ, എം എസ് വിഷ്ണു, അഭിലാഷ് അനിരുദ്ധൻ എന്നിവർ സംസാരിച്ചു. ജാഥാ മാനേജർ പി രമേശ്കുമാർ, സഹ മാനേജർ എൽ ഷൈലജ, ക്യാമ്പയിൻ സെൽ കൺവീനർ എം ദിവാകരൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. കടുങ്ങല്ലൂരിൽനിന്ന് വെള്ളിയാഴ്ച പുനരാരംഭിക്കുന്ന ജാഥയ്ക്ക് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് നേതൃത്വം നൽകും.
https://ift.tt/R2dD7zB
No comments:
Post a Comment