വാഹനപരിശോധനയുമായി നാട്ടുകാരെ പിഴ അടപ്പിച്ച പോലീസിനും പണികിട്ടി ; പ്ലാസ്റ്റിക് മാലിന്യം സ്റ്റേഷന്‍ പരിസരത്ത് അലക്ഷ്യമായി വലിച്ചെറിഞ്ഞതിനു വെള്ളാവൂര്‍ പഞ്ചായത്ത് 5000 രൂപ പിഴയിട്ടു - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Thursday, July 25, 2024

വാഹനപരിശോധനയുമായി നാട്ടുകാരെ പിഴ അടപ്പിച്ച പോലീസിനും പണികിട്ടി ; പ്ലാസ്റ്റിക് മാലിന്യം സ്റ്റേഷന്‍ പരിസരത്ത് അലക്ഷ്യമായി വലിച്ചെറിഞ്ഞതിനു വെള്ളാവൂര്‍ പഞ്ചായത്ത് 5000 രൂപ പിഴയിട്ടു

മണിമല: വഴിനീളെ വാഹനപരിശോധനകളും മറ്റുമായി പിഴ അടപ്പിച്ചിരുന്ന പോലീസിനും പിഴ. മണിമലയിലാണ് വിചിത്ര സംഭവം. പോലീസ് സ്‌റ്റേഷനു സമീപത്തുള്ള വെള്ളാവൂര്‍ വില്ലേജ് ഓഫീസിനും കിട്ടി 5000 രൂപ പിഴ. പ്ലാസ്റ്റിക് മാലിന്യം അലക്ഷ്യമായി കൂട്ടിയിട്ടതിനാണ് പോലീസ് സ്‌റ്റേഷനും വില്ലേജ് ഓഫീസിനും 5000 രൂപ വീതം പിഴ അടയ്ക്കാന്‍ വെള്ളാവൂര്‍ പഞ്ചായത്ത് നോട്ടീസ് നല്‍കിയത്.

സ്ഥാപന മേധാവികളായ മണിമല പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസറും വില്ലേജ് ഓഫീസറും 5000 രൂപ വീതം പിഴ അടച്ചു. മാലിന്യ മുക്ത കേരളവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ജോയിന്റ് ഡയറക്ടറുടെ നിര്‍ദ്ദേശാനുസരണം വെള്ളാവൂര്‍ പഞ്ചായത്ത് ഇന്‍സ്‌പെക്ഷന്‍സ്‌ക്വാഡ് കഴിഞ്ഞ ദിവസം മണിമലയിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലുംനടത്തിയ ആകസ്മിക പരിശോധനയില്‍ ഓഫീസ് പരിസരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണ മാലിന്യങ്ങളും അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നതു കാണുകയും പിഴ ചുമത്തുകയും ചെയ്തത്.

നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഉപയോഗത്തിനും വില്‍പ്പനയ്ക്കുമായി സൂക്ഷിച്ചതിന്റെ പേരില്‍ രണ്ട് വ്യാപാര സ്ഥാപനങ്ങള്‍ക്കും 5000 രൂപ വീതം പിഴ ചുമത്തി. 13 വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ അഞ്ചു കിലോയിലേറെ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.

വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തപ്പെടുമെന്നും പൊതുജനങ്ങളും വ്യാപാര സ്ഥാപനങ്ങളും അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും നിയമലംഘനം സംബന്ധിച്ച പരാതികള്‍ പൊതുജനങ്ങള്‍ക്ക് 9496044730 എന്ന വാട്ട്‌സ് ആപ് നമ്പറില്‍ വെള്ളാവൂര്‍ പഞ്ചായത്തിനെ അറിയിക്കാവുന്നതാണെന്നും അസിസ്റ്റന്റ് സെക്രട്ടറി അറിയിച്ചുആകസ്മിക പരിശോധനയ്ക്ക് നോഡല്‍ ഓഫീസറും പഞ്ചായത്ത് അസി.സെക്രട്ടറിയുമായ വിനോദ് കമാര്‍ നേതൃത്വം നല്‍കി.സീനിയര്‍ ക്ലാര്‍ക്ക് രാജശേഖരന്‍, പ്രമോദ്, എ.സി. അനില്‍കുമാര്‍ എന്നിവരും ഇന്‍സ്‌പെക്ഷന്‍ ടീമില്‍ അംഗങ്ങളായിരുന്നു.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages